മക്ക: സൗദി അറേബ്യയിലെ മലയാളി പ്രമുഖരെ പരിചയപ്പെടുത്തുന്ന സൗദി മലയാളി ഓണ്‍ലുക്കറിന്റെ ഫലക അനാഛാദനം വ്യവസായ പ്രമുഖന്‍ പ്രത്മശ്രീ എം.എ യൂസുഫലി നിര്‍വ്വഹിച്ചു. ദാറുത്തൗഹീദ് ഓഡിറ്റോറിയത്തില്‍ നടന്ന അനാഛാദന പരിപാടിയില്‍ സൗദി മലയാളി ഓണ്‍ലുക്കര്‍ ചീഫ് എഡിറ്റര്‍ ഫഹദ്‌സലീം, എം.സി കുഞ്ഞാന്‍, ശരീഫ് മക്ക, ഇസ്ഹാഖ് ആക്കോട്, ഇസ്മാഈല്‍ പങ്കെടുത്തു.

Subscribe Us:

ജീനിയസ് ഡെസ്‌ക് കേരള ചാപ്റ്ററാണ് സൗദി മലയാളി ഓണ്‍ലുക്കറിന്റെ പ്രസാധകര്‍. പ്രവാസി മലയാളികള്‍ക്കിടയിലെ പൊതു പ്രവര്‍ത്തക,കലാ-സാഹിത്യ രംഗത്തെ പ്രതിഭകള്‍, വ്യവസായികള്‍, പ്രൊഫഷണലുകള്‍, സൗദി പൗരത്വമുള്ള മലയാളികള്‍ക്കിടയില്‍ വേറിട്ട് നില്‍ക്കുന്നവര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുടെ പ്രധാന വിവരങ്ങളും വിലാസങ്ങളും ഉള്‍ക്കൊള്ളുന്നതായിരിക്കും ഓണ്‍ലുക്കറിന്റെ പേജുകള്‍.

500ഓളം പുറങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ഓണ്‍ലുക്കറിന്റെ വിതരണം സൗജന്യമായിരിക്കും. കേരളത്തിലെ പ്രധാന നഗരങ്ങളിലും ഓണ്‍ലുക്കര്‍ സൗജന്യവിതരണം നടത്തും.

2011 ജനുവരി ആദ്യത്തിലായിരിക്കും പ്രകാശനം. ഓണ്‍ലുക്കറിന്റെ വിശദ വിവരങ്ങള്‍ക്ക് 0544130519 നമ്പറില്‍ ബന്ധപ്പെടണം.