യുവ നടന്മാരില്‍ ശ്രദ്ധേയമായ താരമാണ് സൗബിന്‍ സാഹിര്‍. സഹ സംവിധായകനായി സിനിമയിലെത്തി കോമഡി വേഷങ്ങളില്‍ തിളങ്ങി നില്‍ക്കുന്ന താരം ചുരുങ്ങിയ കാലയളവിലാണ് മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്നത്. അഞ്ച് സുന്ദരികളിലൂടെ സ്‌ക്രീനു മുന്നിലേക്ക് വന്ന താരം പ്രേമത്തിലെ കായികാധ്യാപകന്റെ വേഷത്തിലൂടെയാണ് ശ്രദ്ധേയനായി മാറിയത്.


Also read കൊച്ചി മെട്രോയില്‍ പെയിന്റിങ്ങും പൂച്ചെടി വച്ചു പിടിപ്പിക്കലുമാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്: അഡ്വ ജയശങ്കര്‍


എന്നാല്‍ കഴിഞ്ഞ ദിവസം മഴവില്‍ മനോരമയിലെ ഡാന്‍സ് പ്രോഗ്രാമായ ‘ഡി ഫോര്‍ ജൂനിയര്‍ സീനിയറില്‍’ അതിഥിയായെത്തിയ താരത്തിന്റെ പ്രകടനം കണ്ട് വിധികര്‍ത്താക്കളും പ്രേക്ഷകരും ഒരു പോലെ ആശ്ചര്യപെട്ടിരിക്കുകയാണ്. പരിപാടിയുടെ വീഡിയോ യൂട്യൂബിലും ട്രെന്‍ഡിംങ് ലിസ്റ്റില്‍ മുന്നിലാണ്.


Dont miss സുരേന്ദ്രന്റെ ഹരജിയില്‍ ‘പരേതനായ’ അഹമ്മദ് കോടതിയില്‍ ഹാജരായി; വെട്ടിലായി സുരേന്ദ്രനും പ്രാദേശിക നേതൃത്വവും


താരത്തിന്റെ മെയ്‌വഴക്കത്തിന് മുന്നില്‍ നീരവും മറ്റും വിധികര്‍ത്താക്കളും ആശ്ചര്യപ്പെടുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. താരത്തെ എഴുന്നേറ്റ് നിന്നാണ് വേദിയിലുണ്ടായിരുന്നവരും കാണികളും ആദരിച്ചത്.

വീഡിയോ കാണാം: