എഡിറ്റര്‍
എഡിറ്റര്‍
വിവേകാനന്ദനെയും ദാവൂദിനെയും താരതമ്യപ്പെടുത്തിയത് തെറ്റ്: ഗഡ്കരി
എഡിറ്റര്‍
Tuesday 6th November 2012 4:21pm

ന്യൂദല്‍ഹി: സ്വാമി വിവേകാനന്ദന്റെയും അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന്റെയും ബുദ്ധിശക്തി താരതമ്യപ്പെടുത്തിയ സംഭവത്തില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി ഖേദം പ്രകടിപ്പിച്ചു.

തന്റെ പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു. പൊതുജനങ്ങളുടെ വികാരം വ്രണപ്പെടുത്താന്‍ വേണ്ടിയല്ല താന്‍ ആ പ്രസ്താവന നടത്തിയതെന്നും ഗഡ്കരി പറഞ്ഞു.

Ads By Google

സ്വാമി വിവേകാനന്ദനെ ആരുമായും താരതമ്യം ചെയ്തതല്ല .വിവേകാനന്ദനെ മോശമായി ചിത്രീകരിക്കുകയല്ലായിരുന്നു തന്റെ ലക്ഷ്യമെന്നും ഗഡ്കരി പറഞ്ഞു.

കഴിഞ്ഞ ദിവസം ഭോപ്പാലില്‍ സംഘടിപ്പിച്ച അവാര്‍ഡ്ദാന ചടങ്ങിലാണ് ഗഡ്കരി വിവാദപരാമര്‍ശം നടത്തിയത്. മനഃശാസ്ത്രമനുസരിച്ച് സ്വാമി വിവേകാനന്ദന്റെയും ദാവൂദ് ഇബ്രാഹിമിന്റെയും ഐ.ക്യു പരിശോധിച്ചാല്‍ ചിലപ്പോള്‍ തുല്യമായിരിക്കുമെന്നും എന്നാല്‍  ആധ്യാത്മിക നേതാവായ വിവേകാനന്ദന്‍ തന്റെ ബുദ്ധി രാഷ്ട്രത്തിന്റെ നന്മയ്ക്കായി ഉപയോഗിച്ചു. അധോലോക നേതാവ് കുറ്റകൃത്യങ്ങള്‍ക്കാണ് തന്റെ ബുദ്ധി ചെലവഴിച്ചതെന്നുമായിരുന്നു ഗഡ്കരി പറഞ്ഞത്.

ബുദ്ധിശക്തി നന്മയ്ക്കായി ഉപയോഗിച്ചാല്‍ വിവേകാനന്ദനെപ്പോലെയും തിന്മയ്ക്കായി പ്രയോഗിച്ചാല്‍ ദാവൂദിനെപ്പോലെയുമെന്ന് മാത്രമാണു താന്‍ അര്‍ഥമാക്കിയതെന്നായിരുന്നു ഗഡ്കരിയുടെ വിശദീകരണം.

Advertisement