Categories

ഗെയിംസ് ഗാനം: വിവാദത്തില്‍ ഖേദിക്കുന്നുവെന്ന് റഹ്മാന്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് ഗാനത്തെച്ചൊല്ലി വിവാദമുണ്ടായതില്‍ ഖേദിക്കുന്നതായി എ.ആര്‍ റഹ്മാന്‍. എന്‍.ഡി.ടി.വിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിന്റെ പൂര്‍ണ്ണ രൂപം

ഞാന്‍ ചെയ്ത ഗാനം യുവജനങ്ങളില്‍ മാത്രമേ പരീക്ഷിച്ചിരുന്നുളളു. പഴയതലമുറയില്‍ ഞാനത് പരീക്ഷിച്ചിരുന്നില്ല. 71 രാജ്യങ്ങള്‍ പങ്കെടുക്കുന്ന വലിയൊരു പരിപാടിയാണിതെന്നെനിക്കറിയാം. പല രാജ്യങ്ങളിലും ഞാനത് പരീക്ഷിച്ചു. പോസിറ്റീവായ അഭിപ്രായമാണുണ്ടായിരുന്നത്.

ചിലര്‍ക്ക് ഈ ഗാനം ഇഷ്ടപ്പെട്ടില്ല, ഞാനത് അംഗീകരിക്കുന്നു. അതുകൊണ്ടുതന്നെ വിരുദ്ധാഭിപ്രായങ്ങളുണ്ടായി. ഉദ്ഘാടനചടങ്ങില്‍ ഞാനത് ചെയ്തപ്പോള്‍ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളില്‍ നിന്നെല്ലാം നല്ല പ്രതികരണമാണുണ്ടായത്.

വ്യത്യസ്ത അഭിപ്രായത്തെ കുറിച്ച അന്ന് എനിക്കറിയില്ലായിരുന്നു. ഇതിനെ ഞാനൊരിക്കലും വിലകുറച്ചു കാണുന്നില്ല. ഇതു ചെയ്യാന്‍ കഴിഞ്ഞതില്‍ ഞാനഭിമാനിക്കുന്നു.അത് അതിന്റെ ഉദ്ദേശം നിര്‍വഹിച്ചു എന്നു ഞാന്‍ വിശ്വസിക്കുന്നു.

ടുത്ത പ്രാവശ്യം എല്ലാവരെയും, യുവതലമുറയെയും, പഴയതലമുറയെയും , ക്ലാസിക്കലിലും എല്ലാരിലും പരീക്ഷിക്കാന്‍ ശ്രമിക്കും. എന്റെ കഴിവിന്റെ പരമാവധി ശ്രമിക്കും.

ന്തിരന്റെ സംഗീതം തെക്കേ ഇന്ത്യയിലെ തമിഴിനു വേണ്ടി ചെയ്തതാണ്. പത്തുപന്ത്രണ്ടു വര്‍ഷത്തമായി ഞാന്‍ തമിഴില്‍ നിന്നും ഹിന്ദിയിലേക്കും മറിച്ചും ഡബ്ബ് ചെയ്യുന്നത് നിര്‍ത്തിയിട്ട്. പക്ഷേ യന്തിരന്‍ വളരെ പ്രത്യേകതയുള്ള ചിത്രമാണ്. ബഡ്ജറ്റിന്റെ കാര്യത്തിലും പ്രവണതയുടെ കാര്യത്തിലും ടീമന്റെ കാര്യത്തിലുമൊക്കെ. അതുകൊണ്ട് എനിക്ക് കോംപ്രമൈസ് ചെയ്യേണ്ടി വന്നു.രാവണും രണ്ടുഭാഷയിലായിരുന്നു.

ടൊയോറ്റയുടെ ബ്രാന്റ് അംബാസിഡറായതില്‍ സന്തോഷമുണ്ട്. ഞാനും എന്റെ കുടുംബവുമൊക്കെ ഈ കാറാണ് ഉപയോഗിക്കുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.