Categories

ദീപിക കാത്തുസൂക്ഷിച്ചത് സോഫി കൊത്തിപോകുമോ?

മദ്യ രാജാവ് വിജയ് മല്യയുടെ മകന്‍ സിദ്ധാര്‍ത്ഥിന്റെ ഭാര്യയാവാമെന്ന ദീപികയുടെ ആഗ്രഹം തകര്‍ക്കുന്ന മട്ടിലാണ് സോഫി ചൗധരിയുടെ പോക്ക്. സോഫി ചൗധരി സിദ്ധാര്‍ത്ഥിനെ കറക്കിയെടുത്തു എന്നാണ് ബോളിവുഡിലെ ചൂടുള്ള വാര്‍ത്ത. മുംബൈയില്‍ അടുത്തിടെ ആര്‍ട്ടിക് വോട്ക പുറത്തിറക്കുന്ന ചടങ്ങില്‍ ഇരുവരേയും ഒരുമിച്ച കണ്ടതാണ് പുതിയ വര്‍ത്തമാനങ്ങള്‍ക്ക് പിന്നില്‍.

ചടങ്ങില്‍ ഇരുവരെയും ഒരുമിച്ചുകണ്ട ഫോട്ടോഗ്രാഫര്‍മാര്‍ ആവേശത്തോടെ മുന്നോട്ടുവന്നതാണ്. എന്നാല്‍ ഒരുമിച്ചുപോസ് ചെയ്യാന്‍ രണ്ടുപേരും വിസമ്മതിച്ചതായാണ് കഥ. വെറും സുഹൃത്തുക്കള്‍ മാത്രമാണെങ്കില്‍ എന്തുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്തില്ല എന്ന ചോദ്യമാണ് പലരും ചോദിക്കുന്നത്.

അതേ സമയം സിദ്ധാര്‍ത്ഥും സോഫിയുമായുള്ള ഈ അടുപ്പത്തെക്കുറിച്ച് പ്രതികരിക്കാന്‍ ദീപിക തയ്യാറായിട്ടില്ല. ഇതിന്റെ പേരില്‍ ബോളിവുഡില്‍ സോഫി-ദീപിക പോര് നടക്കുമോയെന്ന് കാത്തിരുന്ന് കാണാം.

ദീപികയുടെ പിറന്നാളിന് സിദ്ധാര്‍ത്ഥ് 16 കോടിയുടെ ഫഌറ്റ് സമ്മാനിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. സോഫിയയുടെ പിറന്നാളും അടുത്തുതന്നെയുണ്ടാകുമെങ്കില്‍ സിദ്ധാര്‍ത്ഥിന്റെ കീശയുടെ കനം കുറച്ചുകൂടി കുറയുമെന്നാണ് പിന്നാമ്പുറ വര്‍ത്തമാനം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.