കോട്ടയം:സൂര്യനെല്ലി കേസില്‍ മുഴുവന്‍ പ്രതികള്‍ക്കും ജാമ്യം നല്‍കിയതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് പെണ്‍കുട്ടിയുടെ പിതാവ്.

Ads By Google

പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചയാണ് പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ ഇടയാക്കിയത്. പ്രോസിക്യൂഷനെ മാറ്റണമെന്ന്  ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിച്ചിരുന്നെങ്കിലും അര്‍ഹിക്കുന്ന പരിഗണന ലഭിച്ചില്ല. ജാമ്യത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സൂര്യനെല്ലി കേസിലെ 34 പ്രതികള്‍ക്കും ഇന്ന് കേരളാ ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.യാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസിലെ ഒന്നാം പ്രതിയായ രാജു അടക്കമുള്ളവര്‍ക്കാണ് ജാമ്യം നല്‍കിയിരിക്കുന്നത്.

50000 രൂപയുടേയും രണ്ട് ആള്‍ ജാമ്യത്തിന്റേയും മേലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. സൂര്യനെല്ലി പെണ്‍കുട്ടിയുടെ സൈ്വര്യജീവിതത്തിന് ഭംഗം വരുത്തരുതെന്ന കര്‍ശന നിര്‍ദേശവും കോടതി നല്‍കിയിയിരുന്നു.

പ്രതികള്‍ കേരളം വിട്ട് പോകരുത്, പാസ്‌പോര്‍ട്ട് കോടതിക്ക് കൈമാറണം എന്നീ നിര്‍ദേശങ്ങളും കോടതി മുന്നോട്ട് വെച്ചിട്ടുണ്ടായിരുന്നു.
സ്ത്രീപീഡനങ്ങള്‍ക്കായുള്ള പ്രത്യേക ബഞ്ചാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

കേസില്‍ സുപ്രീം കോടതി ഉത്തരവനുസരിച്ചാണ് കേസ് വീണ്ടും ഹൈക്കോടതി പരിഗണിച്ചത്. ജസ്റ്റിസുമാരായ കെ.ടി ശങ്കരന്‍, എം.സി ജോസഫ് ഫ്രാന്‍സിസ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.