എഡിറ്റര്‍
എഡിറ്റര്‍
സൂര്യനെല്ലി: കുര്യന് അനുകൂലമായി മൊഴി നല്‍കിയ പ്രധാന സാക്ഷി മൊഴി തിരുത്തി
എഡിറ്റര്‍
Tuesday 5th February 2013 12:07pm

കൊച്ചി: സൂര്യനെല്ലി കേസില്‍ ആരോപണ വിധേയനായ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന് അനുകൂലമായി മൊഴി നല്‍കിയ പ്രധാന സാക്ഷി തന്റെ മൊഴി തിരുത്തി. സാക്ഷിയായ ബി.ജെ.പി നേതാവ് രാജന്‍ മൂലവീട്ടിലാണ് മൊഴി തിരുത്തിയത്.

Ads By Google

സംഭവം ദിവസം ഏഴുമണിക്ക് കുര്യനെ തിരുവല്ലയില്‍ കണ്ടുവെന്നായിരുന്നു രാജന്‍ മുമ്പ് മൊഴി നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ കുര്യനെ കണ്ടത് വൈകുന്നേരം അഞ്ചിനാണെന്നും സംഭവദിവസം തന്നെയാണോ എന്ന് ഉറപ്പില്ലെന്നുമാണ് രാജന്‍ പറയുന്നത്.

കൂടാതെ കുര്യനെ നവംബര്‍ 19ന് വൈകുന്നേരം ഏഴ് മണിക്ക് കണ്ടെന്ന് പറയാന്‍ കോണ്‍ഗ്രസ് നേതാവ് ചാര്‍ളി തന്നോട് ആവശ്യപ്പെട്ടെന്നും രാജന്‍ പറയുന്നു. സൂര്യനെല്ലി കേസില്‍ കുര്യന്‍ കുറ്റക്കാരനല്ലെന്ന് വിധിക്കുന്നതില്‍ രാജന്റെ മൊഴി നിര്‍ണായകമായിരുന്നു.

അതേസമയം, സംഭവ ദിവസം കുര്യനെ കുമളി ഗസ്റ്റ് ഹൗസില്‍ കുര്യനെ കണ്ടെന്ന് പറഞ്ഞ സാക്ഷിമൊഴികള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പരിഗണിച്ചില്ലെന്നും ആക്ഷേപമുണ്ട്.

എന്നാല്‍ രാജന്‍ മൊഴി മാറ്റിയത് ബി.ജെ.പി നേതാക്കളുടെ സമ്മര്‍ദ്ദം മൂലമാണെന്നാണ് പി.ജെ കുര്യന്‍ പ്രതികരിച്ചത്. ആദ്യഘട്ടത്തില്‍ മൊഴി നല്‍കുന്നിതില്‍ തനിക്ക് സമ്മര്‍ദ്ദമുള്ളതായി രാജന്‍ പറഞ്ഞിരുന്നുവെന്നും കുര്യന്‍ പറഞ്ഞു.

ഒന്നിലധികം അന്വേഷണ ഏജന്‍സികള്‍ക്കു മുന്നില്‍ രാജന്‍ മൊഴി നല്‍കിയിട്ടുണ്ട്. പിന്നീട് തിരഞ്ഞെടുപ്പില്‍ മത്സരിച്ച സമയത്ത് മൊഴി മാറ്റിപ്പറയാന്‍ അദ്ദേഹത്തിനുമേല്‍ സമ്മര്‍ദ്ദമുണ്ടായി.

ഇതേത്തുടര്‍ന്ന് അദ്ദേഹം മുതിര്‍ന്ന ബി.ജെ.പി നേതാവ് ഒ രാജഗോപാലിനെ കണ്ട് സംസാരിച്ചു. താങ്കള്‍ കണ്ട കാര്യം മാത്രം പറഞ്ഞാല്‍ മതിയെന്ന് രാജഗോപാല്‍ നിര്‍ദ്ദേശിച്ചുവെന്ന് രാജന്‍തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

തന്റെ രാജി ലക്ഷ്യംവച്ചാണ് വിവാദം ഉണ്ടാക്കുന്നത്.

 

Advertisement