എഡിറ്റര്‍
എഡിറ്റര്‍
സൂര്യനെല്ലി: പെണ്‍കുട്ടിയുടെ ഹരജി തള്ളി, കുര്യനെ പ്രതി ചേര്‍ക്കേണ്ടതില്ലെന്ന് കോടതി
എഡിറ്റര്‍
Saturday 29th June 2013 1:19pm

p.j-kuryan

തൊടുപുഴ: ##സൂര്യനെല്ലി കേസില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ ##പി.ജെ കുര്യനെതിരായ പെണ്‍കുട്ടിയുടെ ഹരജി കോടതി തള്ളി. കുര്യനെ കേസില്‍ പ്രതി ചേര്‍ക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി.

ധര്‍മരാജന്റെ വെളിപ്പെടുത്തല്‍ മുഖവിലയ്‌ക്കെടുക്കാനാകില്ലെന്ന് പറഞ്ഞ കോടതി ധര്‍മരാജന്‍ തന്നെ ഇത് നിഷേധിച്ചതായും ചൂണ്ടിക്കാട്ടി. കഴിഞ്ഞമാസം ഹരജി പരിഗണിച്ചപ്പോള്‍ നേരത്തെ ടി.വി അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ധര്‍മരാജന്‍ കോടതിയില്‍ പൂര്‍ണമായും നിഷേധിച്ചിരുന്നു.

പുതിയതായി ഒരു തെളിവുകളും കുര്യനെതിരെ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല. അത് കൊണ്ട് തന്നെ ഇങ്ങനെയാരു കേസ് ദുരുദ്ദേശ്യപരമാണ്.

Ads By Google

ഒരിക്കല്‍ കുറ്റവിമുക്തനാക്കിയ ഒരാളെ വീണ്ടും കേസില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നത് നിയമനടപടികളുടെ ദുരുപയോഗമാകുമെന്ന് കോടതി നിരീക്ഷിച്ചു.

പി.ജെ കുര്യന്‍, ധര്‍മ്മരാജന്‍ എന്നിവരുള്‍പ്പെടെ നാല് പേര്‍ക്കെതിരെയാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. ഇവര്‍ക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടി പീരുമേട് കോടതിയെ സമീപിച്ചിരുന്നു.

എന്നാല്‍ കോടതി കേസ് തള്ളി, ഇതേതുടര്‍ന്നാണ് തൊടുപുഴ സെഷന്‍സ് കോടതിയില്‍ റിവിഷന്‍ ഹരജി നല്‍കിയത്.

സൂര്യനെല്ലി കേസിലെ ഒന്നാം പ്രതി ധര്‍മ്മരാജന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കുര്യനെതിരെ ഗൂഢാലോചന കുറ്റം ചുമത്തണമെന്നായിരുന്നു പെണ്‍കുട്ടി സമര്‍പ്പിച്ച ഹരജിയിലെ ആവശ്യം.

ഒളിവിലായിരുന്ന ധര്‍മ്മരാജന്‍ മാധ്യമങ്ങളിലൂടെ നടത്തിയ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലായിരുന്നു പെണ്‍കുട്ടിയുടെ ഹരജി. പി.ജെ. കുര്യനെ കുമളി ഗസ്റ്റ് ഹൗസില്‍ എത്തിച്ചത് താനാണെന്നായിരുന്നു ധര്‍മ്മരാജന്റെ വെളിപ്പെടുത്തല്‍. ഇതനുസരിച്ച് കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് പെണ്‍കുട്ടിയുടെ പരാതി.

കേസില്‍ സര്‍ക്കാരിനും പ്രതികള്‍ക്കും നോട്ടീസ് അയക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. താന്‍ മധ്യ ലഹരിയില്‍ ആയിരുന്നെന്നും ഒരു മാധ്യമ പ്രവര്‍ത്തകന്‍ പറഞ്ഞത് അനുസരിച്ചാണ് താന്‍ കുര്യനെതിരെ മൊഴി നല്‍കിയതെന്നും നോട്ടീസിന് മറുപടിയായി ധര്‍മ്മരാജന്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

Advertisement