എഡിറ്റര്‍
എഡിറ്റര്‍
സൂര്യനെല്ലി കേസ്: നായനാരെ വെറുതേ വിടണമെന്ന് ജോസഫൈന്‍
എഡിറ്റര്‍
Friday 1st February 2013 4:21pm

തിരുവനന്തപുരം: സൂര്യനെല്ലി കേസില്‍ ഇ.കെ നായനാര്‍ തെറ്റുകാരനല്ലെന്ന് സി.പി.ഐ.എം നേതാവ് എം.സിജോസഫൈന്‍. സൂര്യനെല്ലി സംഭവത്തില്‍ കുര്യന്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും കുര്യനെ സംരക്ഷിക്കാന്‍ ഇ.കെ നായനാര്‍ ശ്രമിച്ചിട്ടില്ലെന്നും ജോസഫൈന്‍ പറഞ്ഞു.

Ads By Google

അന്ന് മഹിളാ അസോസിയേഷന്‍ വൈസ് പ്രസിഡന്റായിരുന്ന താന്‍ പെണ്‍കുട്ടിയെ കാണാന്‍ ചെന്നപ്പോള്‍ സംസാരത്തിനിടയില്‍ പത്രത്തിലെ പി.ജെ കുര്യന്റെ ചിത്രം കാണിച്ച് ഇയാളും തന്നെ ഉപദ്രവിച്ചെന്ന് പറഞ്ഞു.

പേര് ചോദിച്ചപ്പോള്‍ ബാജി എന്നാണ് പെണ്‍കുട്ടി പറഞ്ഞത്. അങ്ങനെയാണ് തന്നോട് എല്ലാവരും പറഞ്ഞത്, എല്ലാവരും അയാളെ അങ്ങനെയാണ് വിളിച്ചിരുന്നത്. അടുത്ത ദിവസം തൊടുപുഴയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ഞങ്ങളാണ് കുര്യന്റെ പേര് ആദ്യമായി പുറത്ത് വിടുന്നത്.

എന്നാല്‍ ഇതുവരെ ആരും തങ്ങളുടെ മൊഴിയെടുത്തിട്ടില്ലെന്നും ജോസഫൈന്‍ പറഞ്ഞു. കേസില്‍ കുര്യനെ രക്ഷിക്കാന്‍ ഇ.കെ നായനാര്‍ ഒന്നും ചെയ്തിട്ടില്ല. ദയവ് ചെയ്ത് നായനാരുടെ പേര് ഇതില്‍ വലിച്ചിടരുതെന്നും ജോസഫൈന്‍ പറഞ്ഞു.

കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്ന ജനാര്‍ദ്ദനക്കുറുപ്പ് വളരെ നല്ല മനുഷ്യനാണെന്നും ജോസഫൈന്‍ പറഞ്ഞു.

സൂര്യനെല്ലി കേസില്‍ പി.ജെ കുര്യനെ പ്രതിയാക്കേണ്ടെന്ന് തീരുമാനിച്ചത് അന്നത്തെ മുഖ്യമന്ത്രി ഇ.കെ നായനാരുടെ സാന്നിദ്ധ്യത്തിലാണെന്ന് കേസ് അന്വേഷിച്ച സിബി മാത്യൂസ് വെളിപ്പെടുത്തിയിരുന്നു.

കുര്യനെ പ്രതി ചേര്‍ക്കണമെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്ന ജനാര്‍ദ്ദനക്കുറുപ്പ് സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായും സിബി മാത്യൂസ് പറഞ്ഞിരുന്നു.

Advertisement