എഡിറ്റര്‍
എഡിറ്റര്‍
സൗഹൃദം…
എഡിറ്റര്‍
Thursday 17th January 2013 8:04pm

എന്റെ പ്രിയനേ…… നീ……… എന്തിനാണിങ്ങനെ എന്നെ… ‘വിങ്ങി വിങ്ങി ചോദിക്കവേ…
അവന്‍ കരച്ചിലമര്‍ത്തിയ ചിരിയോടെ പറയും

‘നീയില്ലാതെ ഞാന്‍ എങ്ങനെടാ…… ഇവിടെ… ?ടുനൈറ്റ് ഐ വില്‍ സിംഗ് ദി **** / സൂര്യന്‍

സരദുഷ്ടന്‍ തെരുവിലായിരുന്നു…… അവന്‍ തെരുവിനെ നോക്കി വിളിച്ചു പറഞ്ഞു…… ‘പ്രിയരേ…. നിങ്ങള്‍ക്കായി പറയാന്‍ എനിക്കൊന്നുമില്ല… ഈ തെരുവിന്റെ ഉല്ലാസം എനിക്കെന്റെ കാലുകളിലേക്കും മനസ്സിലേക്കും ആവാഹിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍…’

അപ്പോഴാണ് മുഖം നിറയെ ചുളിവുകള്‍ വീണ ആ വൃദ്ധ അവനോട് പറഞ്ഞത്.. സരദുഷ്ടന്‍. നീ ഞങ്ങളോട് സൗഹൃദത്തെക്കുറിച്ച് പറയൂ…..

Ads By Google

അവന്‍ അവരുടെ മുഖത്ത് ഉമ്മവെച്ചു. വാര്‍ദ്ധക്യത്തിന്റെ പുരാതന ഗന്ധം അവന്റെ മൂക്കിലേക്ക് പ്രസരിച്ചു. അതവനെ പ്രസരിപ്പുള്ളവനാക്കി. പ്രാചീനത സത്യസന്ധവും നിഷ്‌ക്കളങ്കവുമാണ് .

‘അറിവിന്റെ കറയേശാത്ത നൈര്‍മ്മല്ല്യമേ,,,,,,,,,, സൗഹൃദം ഇന്നോളം തിരിച്ചറിയപ്പെടാത്ത സത്യമാണ് . സുഹൃത്ത്,,,,, ആരാണവന്‍ ? വെന്ത ആത്മാവിനെ സൂക്ഷിക്കാന്‍ കൊടുത്തവന്‍. ചുട്ടുപൊള്ളുന്ന ഹൃദയം സ്വയം സൂക്ഷിക്കാനാവാതെ വരുമ്പോള്‍ അവന്‍ കൈ നീട്ടും… ‘തരൂ…’

എല്ലാം ശൂന്യമായി ഹിമക്കട്ടപോലെ മരവിച്ച തലച്ചോര്‍, അതിനെയും അവനല്ലേ അടുത്തിരുന്ന് ഊതിയൂതി പതിയെ പതിയെ ഉരുക്കിയെടുക്കുന്നത്.
പ്രണയം ഉപേക്ഷിച്ച് പോകുന്ന മരവിച്ച രാത്രികളില്‍ നിന്നെ കയറിനും താഴ്‌വാരങ്ങള്‍ക്കും നല്‍കാതെ അവനാണു സൂക്ഷിക്കുന്നത്…

എന്റെ പ്രിയനേ…… നീ……… എന്തിനാണിങ്ങനെ എന്നെ… ‘വിങ്ങി വിങ്ങി ചോദിക്കവേ…
അവന്‍ കരച്ചിലമര്‍ത്തിയ ചിരിയോടെ പറയും

‘നീയില്ലാതെ ഞാന്‍ എങ്ങനെടാ…… ഇവിടെ… ?

വാക്കുകളില്ലാതെ അവന്റെ മുന്നില്‍ തലകുനിക്കുമ്പോള്‍……… ഒരിടത്തും കുനിയാത്തൊരു ശിരസ്സാകണമെന്ന് കെട്ടിപ്പിടിച്ച് കാതില്‍ മൊഴിയുന്നത് അവനല്ലേ……?’

സരദുഷ്ടന്‍ മിഴികളുയത്തി നോക്കവേ…. വൃദ്ധ കരയുന്നു… കരഞ്ഞു കരഞ്ഞ് അവരുടെ കണ്ണീരിലൂടെ വാര്‍ദ്ധക്യം ഒലിച്ചുപോകുന്നത് അവന്‍ കണ്ടു…

എങ്ങനെ ഈ അത്ഭുതം …?അവന്‍ അതിശയിച്ചു…!

‘എന്റെ പ്രിയ സുഹൃത്തേ……..’ അവള്‍ അവനെ പുണര്‍ന്നു……..

‘സൗഹൃദം കാലങ്ങളുടെ കാലന്‍ ‘എന്ന് മൂളിപ്പാടി അവന്റെ പ്രിയപ്പെട്ട പരുന്ത് അവനു ചുറ്റും വട്ടമിട്ടു.


‘ടുനൈറ്റ് ഐ വില്‍ സിംഗ് ദി ****’, മുന്‍ അദ്ധ്യായങ്ങള്‍:

മാര്‍ക്കേസെന്ന കമ്യൂണിസ്റ്റ് മാന്ത്രികനും ബഷീറെന്ന സൂഫി മാന്ത്രികനും

ഹവ്വാച്ചീ’സ് പെര്‍ഫോമന്‍സ്…

മരം പറയുന്നത്

പുഴയുടെ സ്വാതന്ത്ര്യസമരം….

എഴുത്തുകാരന്റെ കൈയ്യൊപ്പ്….

ഒരു ഗസല്‍ കീര്‍ത്തനം പോലെ…

മൂന്നു സ്ത്രീകള്‍

വായനയുടെ പേരയ്ക്കാസുഗന്ധം

സ്വപ്നത്തിലേക്ക് നങ്കൂരമിടുന്ന മനുഷ്യക്കപ്പല്‍

ഷെഹറസാദ് കണ്‍ ചിമ്മിയപ്പോള്‍…

കഥ കേള്‍ക്കുന്ന ഷെഹറസാദ്…

ചോദ്യം ചെയ്യപ്പെടുന്ന ഷെഹറാസാദ്..

ഹൃദയത്തില്‍ കവിതയൊഴുകിയിരുന്നവന്‍… യൂദാസ്.!

സര്‍ഗാത്മകത മുഖത്തിടിക്കുമ്പോള്‍

ക്രിസ്തുവിന്റെ കല്യാണം….

ഗാന്ധാരീ വിലാപം

കുന്തി…!

പാഞ്ചാലി…

ഓര്‍മ്മപ്പുസ്തകം !!!

ഉപജാപങ്ങളുടെ രാജകുമാരന്മാര്‍ അല്ലെങ്കില്‍ ദേവന്മാര്‍

എന്റെ കാമുകിമാരുടെ വീരചരിതങ്ങള്‍

മുറിയിലേക്ക് കടല്‍ കടന്നുവന്നപ്പോള്‍

മലമുകളിലെ ചങ്ങാതികള്‍….

ഒരു പക്ഷി പിന്നെയും പാടുന്നു….

എഴുത്തിലെ കുരു

മരണം

ഉപ്പ്…..

മെറ്റമോര്‍ഫോസിസ്…

എഴുത്തിന്റെ സൂത്രവാക്യം…

ചിന്തകളുടെ ചിതറല്‍…

Advertisement