എഡിറ്റര്‍
എഡിറ്റര്‍
തോന്നിയെഴുത്ത്…!
എഡിറ്റര്‍
Tuesday 13th November 2012 4:24am

പുതിയകാലഘട്ടത്തിന്റെ പല മലയാള കവികളും റബ്ബറു വെട്ടുകാരു മാത്രമാണ്.. ഓരോ ഷീറ്റു പാലു വെട്ടി പത്രമുതലാളിക്ക് നല്‍കി കാശുവാങ്ങുന്നവര്‍…. പിന്നെ ഓസില്‍ പബ്ലിസിറ്റിയും…!


ടുനൈറ്റ് ഐ വില്‍ സിംഗ് ദി **** / സൂര്യന്‍

എന്തിനാണ് ശവം കുഴിച്ചിട്ടതിനു ശേഷം അതിന്റെ മുകളിലൊരു ചെടിയോ മരമോ നടുന്നത്… ? ഇന്നലെ വരെ കൂട്ടായിരുന്നവക്ക് ഇനി കൂട്ടായിരിക്കാന്‍ കഴിയാത്തതിനാല്‍ ഒരു കൂട്ട് നല്‍കുന്നതോ..!

Ads By Google

മരണത്തിനു ശേഷം ഗര്‍ഭപാത്രം പോലെ ഭൂമിയിലൊരു കുഴിയെടുത്ത് അതില്‍ മൂടപ്പെടണമെന്ന് സര്‍ഗ്ഗാത്മകരായവര്‍ പലപ്പോഴും ആഗ്രഹിക്കുന്നത്, പറഞ്ഞു തീരാത്തൊരു വാക്ക്, തങ്ങളുടെ ഹൃദയത്തിലേക്ക് വേരുനീട്ടുന്നൊരു വൃക്ഷത്തോട് പങ്കുവെക്കാനാവുമോ…?

നിറയെ കവിതകള്‍ ലഹരി പിടിപ്പിച്ചൊരു ഹൃദയത്തിലേക്ക് നീണ്ടു ചെല്ലുന്ന വേരുകളിലൂടെ കവിത പൂക്കളായി വിടര്‍ന്നേക്കാം… കവികളുടെ ശവകുടീരത്തിനരികില്‍ ഏകനായി, രാവുകളില്‍ നിശ്ശബ്ദരായിരിക്കാന്‍ യുവ കവികള്‍ ശ്രമിക്കണം.. ! ചിലപ്പോള്‍ കവി എഴുതാതെ പോയൊരു വരി കവിത ലഭിച്ചേക്കാം.. ജീവിതത്തില്‍ ഒരിക്കലും എഴുതാന്‍ കഴിയാത്തൊരുവരി കവിത..!

Franklin Roosveltറൂസ് വെല്‍റ്റ് കവിയായിരുന്നില്ല. അമേരിക്കന്‍ പ്രസിഡന്റായിരുന്നു. അദ്ദേഹത്തെ അടക്കം ചെയ്തിരിക്കുന്നത് എവിടെയെന്ന് ആര്‍ക്കും കണ്ടെത്താന്‍ സാധിക്കാത്ത രീതിയില്‍ ഏക്കറുകളോളം സ്ഥലത്ത് റോസാച്ചെടികള്‍ വെച്ചുപിടിപ്പിച്ചു. മനോഹരമായൊരു സങ്കല്പമാണത്.. റോസാപ്പൂക്കളുടെ കീഴില്‍ മരിച്ചുകിടക്കുക.

പൂ വിടരുന്നതൊഴികെ മറ്റൊരു ശല്യവും അവിടേയ്ക്ക് കടന്നു വരില്ല… റോസാച്ചെടിയാണ് മരിച്ചവനു കൂട്ടാവാന്‍ ഏറ്റവും നല്ലത്. മുള്ളുകള്‍ മരിച്ചവനെ എല്ലാ ശല്യങ്ങളില്‍ നിന്നും രക്ഷപ്പെടുത്തും..!

റില്‍ക്കെ… തന്റെ ശവകുടീരത്തില്‍ എഴുതിവെക്കാന്‍ പറഞ്ഞ കവിത….

‘Rose, oh pure cotnradiction, delight
of being no one’s sleep under so
many lids.’

എന്നാണ് …….!

‘പനി നീര്‍പ്പൂ, ഹാ ശുദ്ധ വൈരുദ്ധ്യം . നിനക്കതിലുല്ലാസം ഇത്രമേല്‍ ഇതളിനുള്ളിലാരുടെയും നിദ്രയില്ലെന്നതിനാല്‍..!
മുള്ളുകള്‍ക്കിടയില്‍ സൗന്ദര്യം..! ശുദ്ധ വൈരുദ്ധ്യം… ഇത്രമേല്‍ ഇതളിനുള്ളില്‍ ആരുടെയും നിദ്രയില്ലന്നതിനെ സമ്മതിച്ചു തരാന്‍ മഞ്ഞുതുള്ളികള്‍ തയ്യാറാവുമോ..എന്നാണു ഉറങ്ങിക്കിടക്കുന്ന റില്‍ക്കയോട് മഞ്ഞുതുള്ളികള്‍ക്ക് ചോദിക്കാനുള്ളത്…! റില്‍ക്കേ നിശ്ശബ്ദനായി കിടന്നുറങ്ങുമ്പോള്‍… സൂര്യന്‍ ഉണര്‍ത്തിവിട്ട മഞ്ഞുതുള്ളികള്‍ റില്‍ക്കെയുടെ മുഖത്ത് അടര്‍ന്ന് വീഴുന്നു…

റില്‍ക്കെ പനിനീര്‍പ്പൂവെന്ന് വിളിക്കുന്നത് ഒരു പക്ഷേ മരണത്തെയാവാം…

മരണം… ഹാ ! ശുദ്ധവൈരുദ്ധ്യം… ജീവിതത്തിന്റെ മുള്ളുകള്‍ക്കിടയില്‍ റോസാപ്പൂ പോലെ വിരിയുന്ന മരണമേ…… നിനക്കതിലുല്ലാസം… ഇത്രമേല്‍ ഇതളിനുള്ളിലാരുടെയും നിദ്രയില്ലെന്നതിനാല്‍…. മരണം.. അതിനുള്ളില്‍ സ്വന്തം നിദ്രയല്ലാതെ മറ്റൊരാളുടെയും നിദ്രയുണ്ടാവില്ലല്ലോ… മഞ്ഞുതുള്ളിയ്ക്ക് പോലും പരിഭവിക്കാന്‍ കഴിയാത്തത്ര ശുദ്ധത…!

പ്രിയപ്പെട്ട എഴുത്തുകാരേ……റില്‍ക്കെ പറയുന്നത് കേള്‍ക്കൂ… കവികള്‍ക്ക് പ്രകൃതിയില്‍ എല്ലാത്തിനെയും ഇഷ്ടമാണ് … അയാള്‍ ഒന്നും കാണാതെയോ കേള്‍ക്കാതെയോ പോകുന്നില്ല… അത്രമേല്‍ പ്രകൃതിയെ അയാള്‍ അറിയുന്നു , അനുഭവിക്കുന്നു…

അപ്പോഴാണ് അയാള്‍ക്ക് ഒരുവരി കവിത കുറിക്കാന്‍ കഴിയുന്നത്…!
ഇവിടെ ഒരു പെണ്‍കുട്ടിയുടെ മിസ് കാള്‍ വരാന്‍ താമസിച്ചാല്‍ കവിത കുറിക്കുന്ന വിദ്വാന്മാരാണുള്ളത്…(ഒരു ചെറു പുഞ്ചിരി)

റൂസ് വെല്‍സ്റ്റ് ഏക്കറുകണക്കിനു റോസാച്ചെടിയുടെ തോട്ടത്തില്‍ ആരുമറിയാതെ പമ്മിക്കിടന്നു നിത്യനിദ്രകൊള്ളുന്നു..

റില്‍ക്കേ തന്റെ രണ്ടുവരി കവിതയാല്‍ എല്ലാ മനുഷ്യരുടെയും മനസ്സില്‍ റോസാദളങ്ങള്‍ വിടര്‍ത്തി അതിന്റെ ശാന്തിയില്‍ കിടന്നുറങ്ങുന്നു………

സത്യമായും ഞാന്‍ പറയുന്നു…! കവികളെക്കാള്‍ വലിയവരായി ആരും ഭൂമിയില്‍ ഇല്ല….!

ജീവിതം മുഴുവന്‍ ബലി നല്‍കിയാണവര്‍ ലോകത്തിന് ഒരു കവിത നല്‍കുന്നത്…! അല്ലാതെ റബ്ബര്‍ ടാപ്പിങ്ങ് നടത്തി പാലെടുക്കുന്നതുപോലൊരു പ്രക്രിയ അല്ല…പുതിയകാലഘട്ടത്തിന്റെ പല മലയാള കവികളും റബ്ബറു വെട്ടുകാരു മാത്രമാണ്.. ഓരോ ഷീറ്റു പാലു വെട്ടി പത്രമുതലാളിക്ക് നല്‍കി കാശുവാങ്ങുന്നവര്‍…. പിന്നെ ഓസില്‍ പബ്ലിസിറ്റിയും…!

പബ്ലിഷ് ചെയ്ത ഒരു കവിതാ സമാഹാരം ചോദിച്ച് കത്തെഴുതിയ സുഹൃത്തിനോട് റില്‍ക്കെ പറഞ്ഞത്… എന്റെ ഒരു പുസ്തകം വാങ്ങാന്‍ മാത്രം ധനികനല്ല ഞാന്‍ എന്നാണ് …!

പ്രിയപ്പെട്ട റില്‍ക്കേ….. ലോകം മുഴുവന്‍ നിന്നെ വാങ്ങുമ്പോള്‍…………


‘ടുനൈറ്റ് ഐ വില്‍ സിംഗ് ദി ****’, മുന്‍ അദ്ധ്യായങ്ങള്‍:

മാര്‍ക്കേസെന്ന കമ്യൂണിസ്റ്റ് മാന്ത്രികനും ബഷീറെന്ന സൂഫി മാന്ത്രികനും

ഹവ്വാച്ചീ’സ് പെര്‍ഫോമന്‍സ്…

മരം പറയുന്നത്

പുഴയുടെ സ്വാതന്ത്ര്യസമരം….

എഴുത്തുകാരന്റെ കൈയ്യൊപ്പ്….

ഒരു ഗസല്‍ കീര്‍ത്തനം പോലെ…

മൂന്നു സ്ത്രീകള്‍

വായനയുടെ പേരയ്ക്കാസുഗന്ധം

സ്വപ്നത്തിലേക്ക് നങ്കൂരമിടുന്ന മനുഷ്യക്കപ്പല്‍

ഷെഹറസാദ് കണ്‍ ചിമ്മിയപ്പോള്‍…

കഥ കേള്‍ക്കുന്ന ഷെഹറസാദ്…

ചോദ്യം ചെയ്യപ്പെടുന്ന ഷെഹറാസാദ്..

ഹൃദയത്തില്‍ കവിതയൊഴുകിയിരുന്നവന്‍… യൂദാസ്.!

സര്‍ഗാത്മകത മുഖത്തിടിക്കുമ്പോള്‍

ക്രിസ്തുവിന്റെ കല്യാണം….

ഗാന്ധാരീ വിലാപം

കുന്തി…!

പാഞ്ചാലി…

ഓര്‍മ്മപ്പുസ്തകം !!!

ഉപജാപങ്ങളുടെ രാജകുമാരന്മാര്‍ അല്ലെങ്കില്‍ ദേവന്മാര്‍

എന്റെ കാമുകിമാരുടെ വീരചരിതങ്ങള്‍

മുറിയിലേക്ക് കടല്‍ കടന്നുവന്നപ്പോള്‍

മലമുകളിലെ ചങ്ങാതികള്‍….

Advertisement