കൊച്ചി:  തനിക്കെതിരെ മോശം പരാമര്‍ശം നടത്തിയ ജസ്റ്റിസ് ആര്‍.  ബസന്തിനെതിരെ മാനനഷ്ട കേസ് കൊടുക്കുമെന്ന് സൂര്യനെല്ലി പെണ്‍കുട്ടി. ഇന്നലെയായിരുന്നു പെണ്‍കുട്ടിക്കെതിരെ ബസന്ത് മോശം പരാമര്‍ശം നടത്തിയത്.

Ads By Google

സൂര്യനെല്ലി പെണ്‍കുട്ടിയുടേത് ബാലവേശ്യവൃത്തിയാണെന്നും പെണ്‍കുട്ടി ചെറുപ്പത്തിലേ വഴി പിഴച്ചവളായിരുന്നുവെന്നും ബസന്ത് ഇന്നലെ പറഞ്ഞിരുന്നു. ബാല വേശ്യാവൃത്തി അസന്മാര്‍ഗികമാണെന്നും ആദ്ദേഹം ചൂണ്ടികാട്ടി.

ഇന്നലെ ഇന്ത്യാവിഷനായിരുന്നു പെണ്‍കുട്ടിക്കെതിരെയുള്ള  ബസന്തിന്റെ പരാമര്‍ശം പുറത്ത് വിട്ടത്. പെണ്‍കുട്ടി തട്ടിപ്പ് നടത്തിയതിന്റെ എല്ലാ തെളിവുകളും കോടതിവിധിയില്‍ ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു. രക്ഷപ്പെടാന്‍ അവസരമുണ്ടായിട്ടും പെണ്‍കുട്ടി അതിന് ശ്രമിച്ചില്ല. കേസില്‍ എന്റെ പ്രതികരണമാണ് എന്റെ വിധി. വിധി പറഞ്ഞതില്‍ ഇന്നും ഉറച്ച് നില്‍ക്കുന്നു.  തികച്ചും നീചമായ അഭിപ്രായങ്ങളായിരുന്നു ജസ്റ്റിസ് ബസന്തിന്റേത്.

പി.ജെ കുര്യന്‍ തിരെഞ്ഞെടുക്കപ്പെട്ടത് കൊണ്ടാണ്   കേസില്‍ കോടതിയുടെ സമീപനം മാറിയെന്ന് പറയുന്നത്  ശരിയല്ല. ഹൈക്കോടതി വിധി ശരിയായി വായിക്കാത്തതിനാലാണ് സുപ്രീം കോടതി ഹൈക്കോടതി വിധിയില്‍ ഞെട്ടിയത്. ബസന്തിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.