എഡിറ്റര്‍
എഡിറ്റര്‍
ഖസാക്കിനെ ചുറ്റിയ സര്‍പ്പം
എഡിറ്റര്‍
Friday 8th February 2013 12:23pm

നൈസാമലി തിരിച്ചറിവിന്റെ പാതയിലേക്കെത്തുകയാണ്. മതമാണ് രഹസ്യകലാപങ്ങള്‍ക്ക് രാഷ്ട്രീയത്തെക്കാള്‍ നന്നെന്ന്. പോലീസ് ഇന്‍പെക്ടറുടെ അടുത്തെത്തി അയാള്‍ പറയുന്നു…’ ഏജമാ, ഞമ്മള്‍ ഇതീന്നൊക്കെ വ്ടാണു..’ സൂക്ഷിച്ച് മുഖത്തേക്ക് നോക്കി ‘ എന്തേ ഈ ബുദ്ധി നേരത്തെ തോന്നിയില്ലെന്ന ആശ്ചര്യനോട്ടത്തോട് നൈസാമലി പറയുന്നത് ‘ ഒക്കെ മായയാക്ക്ം. ഏജമാ.!’
സെയ്യദ് മിയാന്‍ ശെയ്ഖ് തങ്ങളിന്റെ ഖാലിയാരായ് പോലീസ് സ്‌റ്റേഷനില്‍ വെച്ചേ നൈസാമലി രൂപാന്തരം പ്രാപിക്കുന്നു.ടുനൈറ്റ് ഐ വില്‍ സിംഗ് ദി **** / സൂര്യന്‍

വര / മജിനി തിരുവങ്ങൂര്‍

രവിയിലാരംഭിച്ച് രവിയില്‍ അവസാനിക്കുന്ന ഖസാക്കിന്റെ ഇതിഹാസം. രവിയെന്ന അശാന്തനായ യാത്രക്കാരന്‍ ഖസാക്കിലേക്ക് ഒരു നിയോഗം പോലെ എത്തി തന്റെ കര്‍മ്മപരമ്പര പൂര്‍ത്തിയാക്കി മരണത്തിലേക്ക് യാത്രയാവുന്നു. യാത്രയില്‍ തുടങ്ങി യാത്രയ്ക്കായ് കാത്തു കിടക്കുന്നവന്‍.

ഖസാക്കിന്റെ ആദ്യവായനയില്‍ രവിയെ കണ്ടുമുട്ടുമ്പോള്‍ വായനക്കാരന്‍ രവിയില്‍ അഭിരമിച്ചുപോകും. രവി ആത്മഭാവമാണ്. അതിലൂടെ അന്വേഷണം ആരംഭിക്കുമ്പോള്‍ ഖസാക്ക് നിഗൂഡമായൊരു താഴ്‌വാരമാകുന്നു ! ചിതലിമല ആത്മാക്കള്‍ തുമ്പികളായ് മാറുന്ന സ്വപ്നസന്നിഭവും വന്യവുമായൊരു സ്ഥലവുമാകുന്നു..!. അവിടെ മനുഷ്യരും പ്രകൃതിയും അത്ഭുതങ്ങളാവുന്നു.

Ads By Google

ഇതിഹാസം വായനയുടെ നിരവധി വാതിലുകള്‍ തുറക്കും. ഒരിക്കല്‍ അകത്തു കടന്നൊരാള്‍ കയറിയ വാതിലിലൂടെ തിരിച്ചിറങ്ങുന്ന പതിവുമില്ല. ഖസാക്കിന്റെ ഇതിഹാസവും വായനക്കാരനെ നിരന്തരം വഴിചുറ്റിക്കുകയും അവനെ ചുഴലിക്കാറ്റില്‍ കറക്കുകയും ചെയ്യുന്നു.

നൈസാമലിയുടെ നെഞ്ചിലുറഞ്ഞ സ്‌നേഹമായിരുന്ന മൈമൂനയെ അള്ളാപ്പിച്ച മൊല്ലാക്ക മുങ്ങാങ്കോഴിക്ക് നിക്കാഹ് ചെയ്തുകൊടുക്കുന്നതുമുതല്‍ വായിക്കുകയാണ്.

‘ചാക്കടിയന്തിരത്തെപ്പോലെ നിക്കാഹ് കഴിഞ്ഞു… വരണ്ട കവിളുകളെ വെടിപ്പു വരുത്തി, കൊട്ടുകാലിന്മേല്‍ കോടി ചുറ്റി, മുങ്ങാങ്കോഴി എന്ന ചക്രുരാവുത്തര്‍ മണവാളന്‍ ചമഞ്ഞു വന്നു.’

അന്നു രാത്രി ഖസാക്കിലെ പാടങ്ങള്‍ മുറിച്ച് ഒരാള്‍ കൂമന്‍ കാവിനുനേരെ നടക്കുന്നത് ആരും കണ്ടില്ല. മാനത്ത് കാലവര്‍ഷം കാത്തു നിന്നു. ഇടിമിന്നലില്‍ വഴി തെളിഞ്ഞു. മനുഷ്യന്‍ ചവിട്ടിപ്പോയ വഴിത്താരയല്ല.

വിണ്ടുകീറിയ കട്ടകളും നെരിഞ്ഞല്‍ മുള്ളുകളും പാമ്പിന്‍ പുറ്റുകളും. അശാന്തരായ ഇഫിരിത്തുകളുടെ സഞ്ചാരപഥം. നൈസാമലി അതിലൂടെ മുന്നോട്ട് നടന്നു. ചെതലി അകന്നു കാണാതായി. കലിയടങ്ങാതെ അയാള്‍ പിന്നെയും നടന്നു.

പിന്നീട് ഒരു വര്‍ഷത്തിനു ശേഷം തിരിച്ചുവരുന്ന നൈസാമലി, ബീഡിക്കമ്പനിയില്‍ വീണ്ടും ജോലിക്കു ചേരുകയും കമ്യൂണിസ്റ്റായ് തൊഴിലാളികളെ സംഘടിപ്പിച്ച് സമരം ചെയ്യുന്നതിന്റെ പേരില്‍ ജയിലില്‍ പോവുകയും ചെയ്യുന്നു.

ജയില്‍ മുറിയില്‍ തല്ലുകൊണ്ട് അവശനായി കിടന്ന നൈസാമലി ഒരു ചോദ്യത്തിനു വ്യര്‍ത്ഥമായി ഉത്തരം തേടി. ‘അള്ളാപ്പിച്ചമൊല്ലാക്കയും താനുമായുള്ള യുദ്ധത്തില്‍ പോലീസിനെന്തു കാര്യം..?

നൈസാമലി തിരിച്ചറിവിന്റെ പാതയിലേക്കെത്തുകയാണ്. മതമാണ് രഹസ്യകലാപങ്ങള്‍ക്ക് രാഷ്ട്രീയത്തെക്കാള്‍ നന്നെന്ന്.

പോലീസ് ഇന്‍പെക്ടറുടെ അടുത്തെത്തി അയാള്‍ പറയുന്നു…’ ഏജമാ, ഞമ്മള്‍ ഇതീന്നൊക്കെ വ്ടാണു..’ സൂക്ഷിച്ച് മുഖത്തേക്ക് നോക്കി ‘ എന്തേ ഈ ബുദ്ധി നേരത്തെ തോന്നിയില്ലെന്ന ആശ്ചര്യനോട്ടത്തോട് നൈസാമലി പറയുന്നത് ‘ ഒക്കെ മായയാക്ക്ം. ഏജമാ.!’

സെയ്യദ് മിയാന്‍ ശെയ്ഖ് തങ്ങളിന്റെ ഖാലിയാരായ് പോലീസ് സ്‌റ്റേഷനില്‍ വെച്ചേ നൈസാമലി രൂപാന്തരം പ്രാപിക്കുന്നു. അവിടെ മുതല്‍ നൈസാമലി ഖസാക്കിന്റെ മണ്ണില്‍ ശിക്ഷകനും രക്ഷകനുമായി മാറുന്നു. അറബിക്കുളത്തിലെ പാതിരാക്കുളി… രാജാവിന്റെ പള്ളിയില്‍ സര്‍പ്പശയനം. മീസാന്‍ കല്ലുകളും കത്തിയെരിഞ്ഞ ചന്ദനത്തിരികളുടെ കുറ്റികളും കണ്ണു ചൂഴ്‌ന്നെടുത്ത പെരിച്ചാഴിത്തലകളും, മഞ്ഞള്‍പ്പൊടിയും വെടിമരുന്ന് കത്തിക്കരിഞ്ഞ ചതുപ്പുമണ്ണുമായി ഖസാക്കില്‍ നൈസാമലി പുതിയ സാമ്രാജ്യം സ്ഥാപിച്ചു. മൈമൂനയുമായുള്ള രതിയും പ്രണയവും അയാള്‍ വീണ്ടെടുത്തു..

മൊല്ലാക്കയുടെ ഓത്തുപള്ളിയുടെ അധീശത്വം തകരണമെങ്കില്‍ രവിയുടെ ഏകാധ്യാപക വിദ്യാലയം വരണമെന്ന് നൈസാമലിക്ക് നിശ്ചയമുണ്ടായിരുന്നു. ഓത്തുപള്ളിയിലെ ഭദ്രാസനത്തിലിരുന്നുകൊണ്ട് മൊല്ലാക്ക ഖസാക്കിന്റെ പുരാണം പഠിപ്പിച്ചവരില്‍ പുതിയൊരു ബോധം സൃഷ്ടിക്കുന്നതിലൂടെയേ തനിക്ക് വിജയം വരിക്കാനാവു എന്ന് നൈസാമലി തിരിച്ചറിഞ്ഞതിന്റെ ഭാഗമായാണ് അയാള്‍ മൊല്ലാക്കയെ നേരിട്ടെതിര്‍ക്കുകയും മൊല്ലാക്കയെ അടക്കിയിരുത്തുന്നതും..!

‘പായലും പിടിച്ച് പാതിരയ്ക്ക് കൂടുപറ്റുന്ന മുങ്ങാങ്കോഴിയെ അവള്‍ മടിയില്‍ കിടത്തുകയും കൊഞ്ചിത്താലോലിക്കുകയും ചെയ്തു.’ മുങ്ങാങ്കോഴിയുമായുള്ള നിക്കാഹിനു ശേഷവും മൈമൂനയുടെ സ്വാതന്ത്ര്യത്തിനു തെല്ലും കോട്ടം തട്ടിയിരുന്നില്ല. തലയില്‍ തട്ടനില്ലാതെ , നീലഞരമ്പോടിയ കൈകളില്‍ കരിവളയിട്ട്, അവള്‍ പിന്നെയും നാട്ടുമ്പറമ്പിലൂടെ നടന്നു.
അടുത്ത പേജില്‍ തുടരുന്നു

Advertisement