എഡിറ്റര്‍
എഡിറ്റര്‍
അന്യഗ്രഹജീവികളെ പിടിക്കാന്‍ ഇന്ത്യന്‍ റോബോനട്ട് ഇറങ്ങുന്നു
എഡിറ്റര്‍
Monday 16th April 2012 9:40am

ന്യൂദല്‍ഹി: ഭൂമിയ്ക്ക് പുറമേ മറ്റെവിടെയെങ്കിലും ജീവനുണ്ടോ? ഉണ്ടെങ്കില്‍ അത്തരം ജീവികളെ കാണാനിറങ്ങുകയാണ് ഇന്ത്യന്‍ സംഘം.

അന്യഗ്രഹങ്ങളിലുള്ള ജീവജാലങ്ങളെ കണ്ടെത്താനായി ഇന്ത്യ ഒരു റോബോട്ടിനെ നിര്‍മിക്കുകയാണ്. ഈ റോബോര്‍ട്ടിന് വായു, ജലം, മണ്ണ്, ജീവന്റെ സാധ്യത എന്നിവ മനസിലാക്കാന്‍ കഴിയും.

‘ അന്യഗ്രഹങ്ങളിലേക്ക് അയക്കാനുള്ള റോബോര്‍ട്ടിന് ആവശ്യമായ സോഫ്റ്റ് വെയറും ഹാര്‍ഡ് വെയറും ഉണ്ടാക്കിയെടുക്കാന്‍ അഞ്ച് ബഹിരാകാശ എജന്‍സികളില്‍ ഏതെങ്കിലും ഒന്നിന്റെ സഹായം ലഭിക്കുന്നത് ഗുണകരമാകും. ഇന്റര്‍നാഷണല്‍ സ്‌പെയ്‌സ് സ്റ്റേഷന്‍ പ്രോഗാമുമായി യോജിക്കാനുള്ള ആഗ്രഹം ഇന്റര്‍നാഷണല്‍ ആസ്‌ട്രോനോട്ടിക്കല്‍ കോണ്‍ഗ്രസില്‍ ഐ.എസ്.ആര്‍.ഒ നേരത്തെ അറിയിച്ചതാണ്. ‘ ഇന്ത്യന്‍ ഗവേഷകര്‍ പറയുന്നു.

നാഷണല്‍ എയറോനോട്ടിക്‌സ് ആന്റ് സ്‌പെയ്‌സ് അഡ്മിനിസ്‌ട്രേഷന്‍ ഓഫ് യു.എസ്, റഷ്യന്‍ സ്‌പെയ്‌സ് ഏജന്‍സി, കനേഡിയന്‍ സ്‌പെയ്‌സ് ഏജന്‍സി, ജപ്പാനീസ് ഏയറോസ്‌പെയ്‌സ് എക്‌സ്‌പ്ലോറേഷന്‍ ഏജന്‍സി, യൂറോപ്യന്‍ സ്‌പെയ്‌സ് ഏജന്‍സി എന്നിവയുമായി ഒരുമിച്ചാണ് ഇന്റര്‍നാഷണല്‍ സ്‌പെയ്‌സ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്.

നിര്‍ദ്ദിഷ്ട റോബോര്‍ട്ടിന്റെ നിര്‍മാണത്തിനായി കോടികള്‍ ചിലവുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയില്‍ പങ്കാളികളാവുന്ന മറ്റ് രാഷ്ട്രങ്ങളുടെ സഹകരണം അനുസരിച്ചിരിക്കും ഇതിനുവേണ്ടി ഇന്ത്യ ചിലവഴിക്കുന്ന നിക്ഷേപം.

അടുത്തിടെ നാസയുടെ കെന്നഡി സ്‌പെയ്‌സ് സെന്റര്‍ റോബോനട്ട് 2 വെന്ന റോബോട്ടിനെ പുറത്തിറക്കിയിരുന്നു. 15 വര്‍ഷമെടുത്താണ് ഈ റോബോട്ടിനെ നിര്‍മിച്ചത്.

Advertisement