കൊച്ചി: ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി കളമശേരി ബസ് കത്തിക്കല്‍ കേസിലെ 10 ാം പ്രതി സൂഫിയ മഅദനി കൊച്ചി സിബിഐ പ്രത്യേക കോടതിയില്‍ അപേക്ഷ നല്‍കി. ബാംഗ്ലൂരില്‍ ജയില്‍ കഴിയുന്ന ഭര്‍ത്താവ് അബ്ദുള്‍ നാസര്‍ മഅദനിയെ കാണാന്‍ അനുവാദം ആവശ്യപ്പെട്ടാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. ഒന്‍പത് ദിവസത്തെ ഇളവാണ് ആവശ്യപ്പെട്ടത്.

മദനിയെ കാണനായി നാലാമത്തെ തവണയാണ് സൂഫിയ അപേക്ഷ നല്‍കുന്നത്. ഇതിനുമുമ്പ് മൂന്നു തവണ സൂഫിയയുടെ ആവശ്യം കോടതി അംഗീകരിച്ചിരുന്നു. ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും. എന്നാല്‍ ഒന്നിനുപുറകെ ഒന്നായി സൂഫിയ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടുന്നതിനെ കോടതിയില്‍ എതിര്‍ക്കുമെന്ന എന്‍ഐഎ വൃത്തങ്ങള്‍ സൂചിപ്പിച്ചു.