എഡിറ്റര്‍
എഡിറ്റര്‍
വിലയും ലോഞ്ചിങ് തിയ്യതിയും വെളിപ്പെടുത്തി സോണി എക്‌സ്‌പെരിയ Z1S
എഡിറ്റര്‍
Saturday 23rd November 2013 8:50pm

sony-experia

ന്യൂദല്‍ഹി: സോണിയുടെ വരാനിരിക്കുന്ന എക്‌സ്‌പെരിയ Z1S ന്റെ ചിത്രങ്ങളും പ്രത്യേകതകളും ഇന്റര്‍നെറ്റില്‍ ഹിറ്റായതിന് പിന്നാലെയിതാ പ്രസ്തുത സ്മാര്‍ട്‌ഫോണിന്റെ വിലയും ലോഞ്ചിങ് തിയ്യതിയും വെളിപ്പെടുത്തുന്നു.

ടോപ് എന്‍ഡില്‍ സ്‌പെക്‌സും താരതമ്യേന ചെറിയ സ്‌ക്രീനോടും കൂടിയതാണ് എക്‌സ്‌പെരിയ Z1S. ഒരു ഉപയോക്താവ് ചൈനീസ് ഫോറത്തിലാണ് മൊബൈലിന്റെ ലോഞ്ചിങ് തിയ്യതിയും വിലയും വെളിപ്പെടുത്തിയിരിക്കുന്നത്.

3600 യുവാന്‍ അഥവാ 590 ഡോളര്‍ ആണ് ഇതിന്റെ വില. ലഭ്യമാകുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം അടുത്ത വര്‍ഷത്തിന്റെ ആദ്യ പകുതിയോടെ സ്മാര്‍ട്‌ഫോണിന്റെ ലോഞ്ചിങ് ഉണ്ടാകും.

4.3 ഇഞ്ച് 720പി ഡിസ്‌പ്ലേയോട് കൂടിയ എക്‌സ്‌പെരിയ 2300 എം.എ.എച്ച് ബാറ്ററിയുടേതാണ്. 4.3 ജെല്ലി ബീന്‍ ആന്‍ഡ്രോയിഡിലാണ് മൊബൈല്‍ പ്രവര്‍ത്തിക്കുന്നത്.

2ജി.ബി റാം, 20.7MP ക്യാമറ, 2.2GHZ ക്വാര്‍ഡ് കോര്‍ സ്‌നാപ്ഡ്രാഗന്‍ 800 ചിപ്‌സെറ്റ് തുടങ്ങിയ സവിശേഷതകളും എക്‌സ്‌പെരിയ Z1S നുണ്ട്. ടോപ് എന്‍ഡില്‍ ചിപ്‌സെറ്റിനോടും ക്യാമറയോടും കൂടിയ വിപണിയിലെ ഏക ഹാന്‍ഡ്‌സെറ്റുമാകും ഇത്.

Advertisement