Administrator
Administrator
‘സോണി’യുടെ ഗൂഗിള്‍ ടി വി പുറത്തിറക്കി
Administrator
Thursday 14th October 2010 12:48pm

ന്യൂയോര്‍ക്ക്: ഇന്റര്‍നെറ്റും ചാനലുകളും ഒരുമിച്ചു കാണാവുന്ന ഗൂഗിള്‍ ടി വി ജപ്പാനീസ് ഇലക്ട്രോണിക് കമ്പനിയായ സോണി പുറത്തിറക്കി. 600 ഡോളര്‍ മുതല്‍ വിലയുള്ള ഗൂഗിള്‍ ടി.വി ഒക്ടോബര്‍ 16 മുതതല്‍ മാര്‍ക്കറ്റുകൡലെത്തും.

ഇഷ്ടമുള്ള വിനോദ-വിജ്ഞാന ചാനലുകളും ഇന്റര്‍നെറ്റും ഒരുമിച്ച് ലഭ്യമാവുന്ന ടി.വി സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നടന്ന ചടങ്ങിനിടെയാണ് ഗൂഗിള്‍ പുറത്തിറക്കിയത്. സോണി, ലോജിടെക്, ഇന്റല്‍ എന്നിവയുടെ സഹായത്തോടെയാണ് പുതിയ ടി.വി രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് സോഫ്റ്റ്‌വെയറാണ് ടി.വിയില്‍ ഉപയോഗിച്ചിരിക്കുന്നത്.

Advertisement