എഡിറ്റര്‍
എഡിറ്റര്‍
10,000 പേരെ സോണി പിരിച്ചുവിടാനൊരുങ്ങുന്നെന്ന് റിപ്പോര്‍ട്ട്
എഡിറ്റര്‍
Monday 9th April 2012 3:25pm

ടോക്കിയോ: 10,000 പേരെ സോണി പിരിച്ചുവിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. കമ്പനിയെ നഷ്ടത്തില്‍ നിന്നും കരകയറ്റാനാണ് തീരുമാനം. 6% ജോലി വെട്ടിക്കുറയ്ക്കുന്നതായി സോണിയുടെ പുതിയ സി.ഇ.ഒ കഴ്വോ ഹിറൈ പറഞ്ഞതായി നിക്കി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

2008ല്‍ സാമ്പത്തിക പ്രതിസന്ധി സമയത്ത് 16,000 പേരെ സോണി പിരിച്ചുവിട്ടിരുന്നു. എന്നാല്‍ അതിനുശേഷം ഇന്നുവരെ കമ്പനിക്ക് ലാഭത്തിലെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

സോണിയുടെ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരപ്രകാരം 2011 മാര്‍ച്ച് അവസാനം വരെ ഇവിടെ 168,200 പേര്‍ ജോലി ചെയ്യുന്നുണ്ട്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 220 ബില്യണ്‍ യെന്‍ നഷ്ടം കമ്പനിക്കുണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. നഷ്ടത്തില്‍ തുടരുന്ന ടെലിവിഷന്‍ ബിസിനസിനെ കൈപിടിച്ചുയര്‍ത്തുകയാണ് കമ്പനിയുടെ പ്രധാന വെല്ലുവിളി. ഏപ്രില്‍ മാസത്തില്‍ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായി സ്ഥാനമേറ്റ ഹിരായിയെ ടെലിവിഷന്‍ ബിസിനസിന്റെ ചുമതല ഏല്‍പ്പിക്കാന്‍ തീരുമാനിച്ചതായും കമ്പനി ഈയിടെ വ്യക്തമാക്കിയിരുന്നു.

Advertisement