ന്യൂയോര്‍ക്ക്: പ്രശസ്ത കമ്പനിയായ സോണി പുതിയ ടാബ്‌ലറ്റ് ഉടനേ വിപണിയിലെത്തിക്കും. ആപ്പിളിന്റെ ഓപ്പറേറ്റിംഗ് സംവിധാനമായ ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന ടാബ്‌ലറ്റാണ് ഈവര്‍ഷാവസാനത്തോടെ വിപണിയിലെത്തിക്കുക.

എസ്1, എസ്2 എന്നീ കോഡുകളിലായിരിക്കും ടാബ്‌ലറ്റ് വിപണിയിലെത്തുക. ആന്‍ഡ്രോയ്്ഡ് മാര്‍ക്കറ്റിലേക്ക് ഇറങ്ങുമെന്ന് സോണി നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പല കാരണങ്ങളാല്‍ ഇത് മുടങ്ങുകയായിരുന്നു.

ഗുഗിള്‍ ആന്‍ഡ്രോയ്ഡിന്റെ ഗുണമേന്‍മയും ജനപ്രീതിയുമാണ് തങ്ങളെ ആകര്‍ഷിച്ചതെന്ന് സോണി കമ്പനി വ്യക്തമാക്കി. നിലവില്‍ ലോക ടാബ്‌ലറ്റ് വിപണിയുടെ ഭൂരിഭാഗവും കൈയ്യടക്കിയിട്ടുള്ളത് ആന്‍ഡ്രോയ്ഡാണ്.