ടോക്കിയോ: ആഗോള കുത്തക ഇലക്ട്രോണിക്‌സ് ഭീമനായ സോണി കോര്‍പ്പറേഷന്റെ ചീഫ് എക്‌സിക്യൂട്ടീവ് സ്ഥാനത്തു നിന്നും ഹൊവാര്‍ഡ് സട്രിങ്ങറിനെ നീക്കി. അമേരിക്കക്കാരനായ ഹൊവാര്‍ഡ് സട്രിങ്ങറിനു പകരക്കാരനായി വൈസ് പ്രസിഡന്റ് കസുവോ ഹിരായിയാണ് ചുമതലയേല്‍ക്കുക.

പുതിയ ഉല്‍പ്പന്നങ്ങള്‍ ആവിഷ്‌കരിക്കുന്നതില്‍ കമ്പനി പരാജയപ്പെട്ടുവെന്ന പരാതി സോണി ഭരണ നേതൃത്വത്തിനുള്ളില്‍ വ്യാപകമായ സാഹചര്യത്തിലാണ് ഹൊവാര്‍ഡ് സട്രിങ്ങറെ നീക്കിയിരിക്കുന്നത്. സ്ട്രിങ്ങറിനെ സ്ഥാനത്തു നിന്നും നീക്കിയതാണെന്നും അദ്ദേഹം രാജിവെക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Subscribe Us:

ജപ്പാന്‍ കമ്പനിയായ സോണിയെ നയിച്ച അപൂര്‍വ്വം വിദേശികളിലൊരാളായിരുന്നു സ്ട്രിങ്ങര്‍. സോണിയിലെത്തുന്നതിന് മുമ്പ് അദ്ദേഹം മാധ്യമപ്രവര്‍ത്തകാനായി ജോലി നോക്കുകയായിരുന്നു. സോണിയില്‍ ചെലവു ചുരുക്കല്‍ ഫലപ്രദമായി നടപ്പാക്കാനായെങ്കിലും കടുത്ത മത്സരം നടക്കുന്ന ഇലക്ട്രേണിക്‌സ് വിപണിയില്‍ കമ്പനിയെ ലാഭത്തിലേക്ക് നയിക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു.

ടെലിവിഷന്‍ രംഗത്ത് വന്‍ നഷ്ടമാണ് സോണി നേരിട്ടു കൊണ്ടിരിക്കുന്നത്. ആപ്പിളിന്റെയും സാംസങ്ങിന്റെയും പിറകിലാണ് സോണി. ഈ സാമ്പത്തിക വര്‍ഷം 2.3 ലക്ഷം കോടിയുടെ നഷ്ടമാണ് സോണി നേരിട്ടത്.

Malayalam News
Kerala News in English