എഡിറ്റര്‍
എഡിറ്റര്‍
സോണി പ്ലേസ്റ്റേഷന്‍ ഇന്ത്യയില്‍; ഓണ്‍ലൈന്‍ വില: 39,990
എഡിറ്റര്‍
Monday 6th January 2014 4:12pm

Sony-PlayStation-4

ന്യൂദല്‍ഹി: കാത്തിരിപ്പിന് വിരാമമിട്ട് സോണി പ്ലേസ്റ്റേഷന്‍ ഇന്ത്യയില്‍ എത്തുന്നു. ജനുവരി ആറിന് ഉത്പന്നം വിപണയിലെത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ഫഌപ്കാര്‍ട്ടില്‍ പ്ലേസ്റ്റേഷന്‍ ലഭ്യമാണ്.39,990 രൂപയാണ് വില. ഗ്രാഫിക് പ്രോസസ്സിങ് യൂണിറ്റ്, 8 ജി.ബി മെമ്മറി എന്നിവയാണ് ഇതിന്റെ പ്രത്യേകത.

ഏറ്റവും വേഗതയേറിയ ഗെയിമിങ് നെറ്റ്‌വര്‍ക്ക് എ്ന്നാണ് കമ്പനി പിഎസ്4 വിശേഷിപ്പിച്ചിരിക്കുന്നത്.

പിഎസ്4 വഴി സുഹൃത്തുക്കളുമായി ഗെയിം മൊമെന്റ്‌സ് ഷെയര്‍ ചെയ്യാന്‍ സാധിക്കും.

പി.എസ്.3യില്‍ കാണുന്ന സെല്‍ ആര്‍ക്കിടെക്ചറില്‍ നിന്ന് വ്യത്യസ്തമാണ് പ്ലേസ്‌റ്റേഷന്‍ 4ലേത്.

സോണി, തോഷിബ, ഐ.ബി.എം എന്നിവ ഒന്നിച്ച് വികസിപ്പിച്ചെടുത്തതാണ് സെല്‍ ആര്‍ക്കിടെക്ചര്‍. നവംബര്‍ 15നാണ് പി.എസ്.4 ആദ്യമായി യു.എസ്.എ യില്‍ ഇറങ്ങിയത്.

Advertisement