എഡിറ്റര്‍
എഡിറ്റര്‍
സോണി കുടുംബത്തില്‍ നിന്ന് മൂന്ന് ഹൈ എന്‍ഡ് ക്യാമറകള്‍ കൂടി, വില 84,990 മുതല്‍
എഡിറ്റര്‍
Wednesday 27th November 2013 3:53pm

cybershot-rx10

നിക്കോണിനെയും കാനനിനെയും കടത്തിവെട്ടി കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും ഇന്നവേറ്റീവ് ക്യാമറ നിര്‍മാതാക്കള്‍ എന്ന പദവി സ്വന്തമാക്കിയത് സോണി ആയിരുന്നു.

പ്രീമിയം കോംപാക്ട് ക്യാമറയായ ആര്‍.എക്‌സ് 100-ന്റെ അപ്രതീക്ഷിത വിജയത്തെ തുടര്‍ന്ന് കമ്പനി പുതിയ ക്യാമറകള്‍ ഇന്ത്യന്‍ വിപണിയിലെത്തിച്ചു.

മികച്ച പിക്ചര്‍ ക്വാളിറ്റി വാഗ്ദാനം ചെയ്യുന്ന സൈബര്‍ ഷോട്ട് ആര്‍.എക്‌സ് 10 ആണ് ഇതിലൊന്ന്. ആല്‍ഫ 7, ആല്‍ഫ 7ആര്‍ എന്നീ രണ്ട് ഹൈ എന്‍ഡ് ഫുള്‍ ഫ്രെയിം മിറര്‍ലെസ് ക്യാമറകളും അവതരിപ്പിക്കുന്നുണ്ട്.

കാള്‍ സീസ് വേരിയോ സോണാര്‍ ടി 24-200 എം.എം എഫ് 2.8 ഫിക്‌സഡ് ലെന്‍സാണ് ആര്‍.എക്‌സ് 10-ന് ഉള്ളത്. ഒരു സാധാരണ ഉപഭോക്താവിന്റെ മാക്രോ മുതല്‍ ടെലിഫോട്ടോ വരെയുള്ള എല്ലാവിധ ആവശ്യങ്ങളും ഇത് സാധിച്ച് നല്‍കും.

മാക്‌സിമം ആപേര്‍ച്ചര്‍ എഫ്2.8 ആയതിനാല്‍ കുറഞ്ഞ വെളിച്ചത്തില്‍ മികച്ച ഫോട്ടോഗ്രഫി അനുഭവമായിരിക്കും. എന്നാല്‍ ആര്‍.എക്‌സ് 100 സീരീസുകളിലെ എഫ്.1.8 ലെന്‍സിന്റെ അത്രയും മികച്ചതല്ല ഇത്.

ഡി.എസ്.സി ആര്‍.എക്‌സ് 100 II-ലെ പോലെ തന്നെ ഏകദേശം 20.2 എഫക്റ്റീവ് മെഗാ പിക്‌സലും 1.0 ടൈപ്പ് ബാക്ക് ഇല്യൂമിനേറ്റഡ് എക്‌സ്‌മോര്‍ ആര്‍ സിമോസ് സെന്‍സറുമാണുള്ളത്. ഇത് മറ്റുള്ള കോംപാക്ട് ക്യാമറകളില്‍ നിന്ന് വ്യത്യസ്തമായി നാല് മടങ്ങ് വരെ വലുതാണ്.

50 പിക്‌സലിന്റെ ഫുള്‍ എച്ച്.ഡി വീഡിയോയും 25 പിക്‌സലിന്റെ ഫ്രെയിം റേറ്റ്‌സുമാണുള്ളത്. വീഡിയോ റെക്കോര്‍ഡിങ് കൂടുതല്‍ മികച്ചതാക്കാന്‍ ശബ്ദം ക്രമീകരിക്കാനുള്ള ഓഡിയോ ലെവല്‍ മീറ്ററും ഇതിലുണ്ട്.

വൈഫൈ ഉള്ളതിനാല്‍ എക്‌സ്പീരിയയും എന്‍.എഫ്.സി സൗകര്യമുള്ള ഏത് ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണുമായും ടാബ്‌ലെറ്റുമായും കണക്റ്റ് ചെയ്യാം. ഐ.ഒ.എസ് ഡിവൈസുമായും സൈബര്‍ഷോട്ട് ആര്‍.എക്‌സ് 10 കണക്റ്റ് ചെയ്യാം.

ഡിസംബര്‍ അവസാനത്തോടെ ഇത് മാര്‍ക്കറ്റിലെത്തും. 84,990 രൂപയാണ് വില.

ആല്‍ഫ 7-ന് 24.3 എഫക്റ്റീവ് മെഗാപിക്‌സലും 7ആറിന് 36.4-ഉം ആണുള്ളത്. ആറ് പുതിയ ഫുള്‍ ഫ്രെയിം ലെന്‍സുകളും ഇത് വാഗ്ദാനം ചെയ്യുന്നു. രണ്ടിലും 35എം.എം. ഫുള്‍ ഫ്രെയിം എക്‌സ്‌മോര്‍ സിമോസ് സെന്‍സറാണുള്ളത്. ലൈറ്റ് കോണ്‍സണ്‍ട്രേഷനും ഫോട്ടോ ഡയോഡ് എക്‌സ്പാന്‍ഷന്‍ ടെക്‌നോളജിയും ഇതില്‍ ഒരുമിക്കുന്നു.

ആല്‍ഫ 7ആറില്‍ ഉപയോഗിച്ചിരിക്കുന്നത് ഗാപ്‌ലെസ് ഓണ്‍ചിപ് ലെന്‍സ് ഡിസൈനാണ്. ഇത് അടുത്തടുത്തുള്ള പിക്‌സല്‍സ് തമ്മിലുള്ള അകലം ഇല്ലാതാക്കുന്നു. അതുകാരണം ലൈറ്റ് കളക്ഷന്‍ എഫിഷ്യന്‍സി വര്‍ദ്ധിക്കുന്നു. റെസല്യൂഷന്‍ കൂടും. പിക്‌സല്‍ കൗണ്ട് കൂടുതലായതിനാല്‍ നോയിസ് കുറവായിരിക്കും എന്ന മെച്ചവുമുണ്ട്.

ഇതിലും വൈഫൈയും എന്‍.എഫ്.സിയും ഒരുക്കിയിട്ടുണ്ട്.

Advertisement