Categories

ദിവസം മുഴുവന്‍ റെക്കോര്‍ഡ് ചെയ്യാന്‍ സോണി സ്മാര്‍ട് ബാന്‍ഡ്

SmartBand

ലാസ് വാഗാസ്: സ്മാര്‍ട് വാച്ചും കടന്ന് ടെക് ലോകം സ്മാര്‍ട് ബാന്‍ഡില്‍ ത്തെിയിരിക്കുകയാണ്. സോണിയാണ് സ്മാര്‍ട് ബാന്‍ഡുമായി രംഗത്തെത്തിയിരിക്കുന്നത്.

വാട്ടര്‍ പ്രൂഫ് റിസ്റ്റ് ബാന്‍ഡാണ് സോണി അവതരിപ്പിച്ചരിക്കുന്നത്. നമ്മള്‍ ചെയ്യുന്ന എല്ലാ ശാരീരിക പ്രവര്‍ത്തികളും റെക്കോര്‍ഡ് ചെയ്യുമെന്നതാണ് ഈ സ്മാര്‍ട് ബാന്‍ഡിന്റെ പ്രത്യേകത.

ഡിസ്‌പ്ലേയില്ലെന്നതാണ് ഈ ബാന്‍ഡിന്റെ മറ്റൊരു സവിശേഷത. വയര്‍ലെസ് ആന്‍ഡ്രോയിഡ് കണക്ഷന്‍ വഴി സ്മാര്‍ട്‌ഫോണോ ടാബ്ലറ്റോ ഉപയോഗിച്ച് ലൈഫ് ലോഗ് ആപ് വഴിയാണ് ഈ ബാന്‍ഡ് പ്രവര്‍ത്തിക്കുക.

ദിവസേനയുള്ള പ്രവര്‍ത്തികള്‍ റെക്കോര്‍ഡ് ചെയ്ത് ഭാവിയില്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഉപയോക്താക്കള്‍ക്ക് നിര്‍ദേശിക്കുന്ന പ്രത്യേകതയും സ്മാര്‍ട് ബാന്‍ഡിനുണ്ട്.

മെസേജുകളും കോളുകളും വൈബ്രേഷന്‍ വഴി അറിയിക്കാനുള്ള സൗകര്യവും പുതിയ ഡിവൈസിലുണ്ട്. ഉടന്‍ തന്നെ സ്മാര്‍ട് ബാന്‍ഡ് വിപണിയിലെത്തുമെന്നാണ് സോണി അറിയിച്ചിരിക്കുന്നത്.

വിലയെ കുറിച്ച് വ്യക്തതയില്ല.

Tagged with: