എഡിറ്റര്‍
എഡിറ്റര്‍
സോണി വയോ ഫ്‌ളിപ് ലാപ്‌ടോപ് ടാബ്ലറ്റ്; വില: 99,990 രൂപ
എഡിറ്റര്‍
Wednesday 22nd January 2014 2:07pm

Vaio-Flip

ന്യൂദല്‍ഹി: സോണി തങ്ങളുടെ പുതിയ ലാപ്‌ടോപ് ടാബ്ലറ്റുമായി വിപണിയിലെത്തിയിരിക്കുകയാണഅ. വയോ ഫ്‌ളിപ് എന്ന് പേരിട്ടിരിക്കുന്ന ഡിവൈസിന്റെ വില 99,990 രൂപയാണ്.

സാധാരണ ലാപ്‌ടോപായി ഉപയോഗിക്കാവുന്നതിനൊപ്പം ടാബ്ലറ്റാണെന്ന സവിശേഷതയുമാണ് വയോ ഫ്‌ളിപ്പിന്റെ പ്രത്യേകത. 13, 14, 15 വലുപ്പങ്ങളിലായാണ് ഡിവൈസ് ഇറങ്ങിയിരിക്കുന്നത്.

ഒപ്റ്റി കോണ്‍ട്രാസ്റ്റ് പാനല്‍ ആണ് മറ്റൊരു സവിശേഷത. നാലാം തലമുറ ഇന്റല്‍കോര്‍ ഐ5, ഐ7 പ്രോസസ്സറാണ് ഉപയോഗിച്ചിരിക്കുന്നത്. 8 മെഗാപിക്‌സല്‍ ക്യാമറയാണുള്ളത്.

7.5 മണിക്കൂറാണ് ബാറ്ററി ലൈഫ്. ജനുവരി 29 മുതല്‍ ഡിവൈസ് വിപണിയിലെത്തും.

Advertisement