എഡിറ്റര്‍
എഡിറ്റര്‍
രജനിയുടെ കൊച്ചടൈയാന്റെ മ്യൂസിക് റൈറ്റ് സോണിക്ക്
എഡിറ്റര്‍
Friday 17th August 2012 11:55am

പുറത്തിറങ്ങാന്‍ പോകുന്ന സൂപ്പര്‍സ്റ്റാര്‍ രജനിയുടെ തമിഴ് ചിത്രമായ കൊച്ചടൈയാന്റെ മ്യൂസിക് റൈറ്റ് സോണി കരസ്ഥമാക്കി. ലോകത്തെങ്ങും ഫാന്‍സുകളുള്ള രജനിയുടെ ചിത്രത്തിലെ മ്യൂസിക് റൈറ്റ് തങ്ങള്‍ക്ക്  ലഭിച്ചതിന്റെ സന്തോഷത്തിലാണ് സോണി അധികൃതര്‍.

Ads By Google

‘ഇത്തരമൊരു വന്‍ പ്രൊജക്ടുമായി സഹകരിക്കുന്നതിന്റെ ആകാംക്ഷയിലാണ് ഞങ്ങള്‍. ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാര്‍, അതുപോലെ സംവിധായകര്‍, എന്നിവരുള്ള പൂര്‍ണ്ണാര്‍ത്ഥത്തില്‍ എന്റര്‍ടൈന്‍മെന്റായ ചിത്രമാണിത്’, സോണി മ്യൂസിക് എന്റര്‍ടൈന്‍മെന്റിന്റെ മാര്‍ക്കറ്റിങ് അസോസിയേറ്റ് ഡയറക്ടര്‍ അശോക് പര്‍വാണി പറഞ്ഞു.

3ഡി സംവിധാനത്തിലൊരുങ്ങുന്ന  ചിത്രമാണ് കൊച്ചടൈയാന്‍. എ.ആര്‍. റഹ്മാനാണ് ഇതിന്റെ സംഗീതം നിര്‍വ്വഹിക്കുന്നത്. തെലുങ്ക്, ഹിന്ദി, മലയാളം, ജാപ്പനീസ്, ഇംഗ്ലീഷ് എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

പുരാതന കഥയുമായാണ് കൊച്ചടൈയാന്‍ തിയേറ്ററുകളിലെത്തുന്നത്. ദീപിക പദുകോണാണ് ചിത്രത്തില്‍ രജനിയുടെ നായിക. ഒപ്പം ശോഭന, രുക്മിണി വിജയകുമാര്‍, ജാക്കി ഷ്രോഫ് തുടങ്ങിയവരും പ്രധാന റോളുകളില്‍ അഭിനയിക്കുന്നു.

കെ.എസ് രവികുമാര്‍ തിരക്കഥ രചിക്കുന്ന ചിത്രം സൗന്ദര്യ ആര്‍. അഷ്‌വിനാണ് സംവിധാനം ചെയ്യുന്നത്.

Advertisement