എഡിറ്റര്‍
എഡിറ്റര്‍
6 ഇഞ്ച് ഡിസ്‌പ്ലേയുടെ സോണി എക്‌സ്പിരിയ ടി2 അള്‍ട്രാ ഡ്യുവല്‍ 25,990 രൂപയ്ക്ക്
എഡിറ്റര്‍
Wednesday 19th March 2014 4:15pm

sony-experia-ultra

സോണി അടുത്തിടെ പ്രഖ്യാപിച്ച മിഡ്‌റേഞ്ച് സ്മാര്‍ട്‌ഫോണ്‍ എക്‌സ്പിരിയ ടി2 അള്‍ട്രാ ഡ്യുവല്‍ ഇന്ത്യന്‍ വിപണിയില്‍ 25,990 രൂപയ്ക്ക് എത്തി. വ്യാഴാഴ്ച്ച മുതല്‍ സോണിയുടെ ഇന്ത്യയിലെ എല്ലാ കേന്ദ്രങ്ങളിലെ സ്റ്റോറുകളിലും ഫോണ്‍ ലഭ്യമാകും.

ഡ്യുവല്‍ സിം പതിപ്പായ സോണി എക്‌സ്പിരിയ അള്‍ട്രാ ഡ്യുവല്‍ ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീനിലാണ് പ്രവര്‍ത്തിക്കുന്നത്. 720X1280 പിക്‌സെല്‍ റെസൊല്യൂഷനോട് കൂടിയ 6 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഫോണിന്റേത്.

വണ്‍ ജിബിയുടെ റാം ആണ് ഫോണിലുളിളത്. മൈക്രോ എസ്ഡി കാര്‍ഡ് വഴി 32ജിബി വരെ വര്‍ധിപ്പിക്കാവുന്ന 8ജിബിയുടെ ഇന്‍ബില്‍ട് സ്റ്റോറേജ് ആണ് ഫോണിലേത്.

എക്‌സ്മര്‍ ആര്‍എസ് സെന്‍സറോട് കൂടിയ 13 മെഗാപിക്‌സെലിന്റെ റിയര്‍ ക്യാമറയും 1.1 മെഗാപിക്‌സെലിന്റെ ഫ്രണ്ട് ഫേസിംഗ് ക്യാമറയുമാണ് സോണി എക്‌സ്പിരിയ ടി2 അള്‍ട്രാ ഡ്യുവലില്‍ ഉള്ളത്.

3000mAhന്റെ ബാറ്ററിയുള്ള ഈ സ്മാര്‍ട്‌ഫോണ്‍ പര്‍പിള്‍,വൈറ്റ്, ബ്ലാക്ക് നിറങ്ങളില്‍ ലഭിക്കും.

Advertisement