എഡിറ്റര്‍
എഡിറ്റര്‍
ആന്‍ഡ്രോയ്ഡ് 4.3യോട് കൂടിയ സോണി എക്‌സ്പീരിയ E1 ഡ്യുവല്‍ 9,899 രൂപയ്ക്ക് ഓണ്‍ലൈനില്‍ ലഭ്യം
എഡിറ്റര്‍
Wednesday 12th March 2014 4:52pm

sony-experia1

സോണി എക്‌സ്പിരിയ E1 ഡ്യുവല്‍ ഓണ്‍ലൈനില്‍ 9,899 രൂപയ്ക്ക് ലഭ്യം. എക്സ്പിരിയ E1നോടൊപ്പം മാര്‍ച്ച് അഞ്ചിലാണ് എക്‌സ്പിരിയ E1 ഡ്യുവല്‍ സോണി അവതരിപ്പിച്ചത്.

ഡ്യുവല്‍ സിം ഡിവൈസ് ആയ എക്‌സ്പിരിയ E1ഡ്യുവല്‍ ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീനിലാണ് പ്രവര്‍ത്തിക്കുന്നത്.

480X800 പിക്‌സെലോട് കൂടിയ 4ഇഞ്ചിന്റെ WVGA ഡിസ്‌പ്ലേയാണ് ഫോണിന്റേത്.

512 എംബിയുടെ റാം ആണ് ഫോണിലുള്ളത്. മൈക്രോ എസ്ഡി കാര്‍ഡ് വഴി 32 ജിബി വരെ വര്‍ധിപ്പിക്കാവുന്ന 4ജിബിയുടെ ഇന്‍ബില്‍ട് സ്റ്റോറേജ് ആണ് ഫോണിലുള്ളത്.

720p റെക്കോഡിങ് സൗകര്യം ഉള്ള 3മെഗാപിക്‌സെലിന്റെ റിയര്‍ ക്യാമറയാണ് ഫോണിലേത്. ഫ്രണ്ട് ഫേസിംഗ് ക്യാമറയില്ല.

1700mAhന്റെ ബാറ്ററിയാണ് ഫോണിലുള്ളത്. ത്രീജി കണക്ടിവിറ്റി സൗകര്യമുള്ള എക്‌സ്പിരിയ E1 ഡ്യുവലിന്റെ ഭാരം 120 ഗ്രാം ആണ്.

Advertisement