ന്യൂദല്‍ഹി : വാച്ചിലും ആന്‍ഡ്രോയിഡുമായി സോണിയെത്തുന്നു. ഇനി ആന്‍ഡ്രോയിഡ് ഫോണില്ലെങ്കില്‍ വാച്ചെങ്കിലും വാങ്ങിക്കളയാം എന്നാണ് കരുതുന്നതെങ്കില്‍ അതും നടക്കില്ല. ആന്‍ഡ്രോയിഡ് ഫോണുണ്ടെങ്കില്‍ മാത്രമേ ഈ സ്മാര്‍ട്ട് വാച്ച് പ്രവര്‍ത്തിക്കുകയുള്ളൂ!

Ads By Google

ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണുമായി കണക്ട് ചെയ്താണ് വാച്ച് പ്രവര്‍ത്തിക്കുന്നത്.

ശരിക്കുമൊരു’സ്മാര്‍ട്ട്’ വാച്ച് തന്നെയാണിത്. സമയം മാത്രമല്ല ഇത് അറിയിച്ചുതരുന്നത്. ഫേസ്ബുക്ക് അപ്‌ഡേറ്റ്‌സ്, ട്വീറ്റ്‌സ്, ഇ-മെയില്‍, മെസ്സേജ്, ഇന്‍കമിംങ് കോള്‍ എന്നിവയും ഈ സ്മാര്‍ട്ട് വാച്ചില്‍ കാണാം.

1.3 ഇഞ്ചാണ് ഇതിന്റെ ഡിസ്‌പ്ലേ. വില 6,299 രൂപ. ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണ്‍ കയ്യിലുണ്ടെങ്കില്‍ സ്മാര്‍ട്ട് വാച്ചും കൂടി വാങ്ങിക്കോളൂ, സ്‌റ്റൈലായി നടക്കുകയും ചെയ്യാം, ഇടക്കിടെ പോക്കറ്റില്‍ കയ്യിട്ട് മൊബൈല്‍ എടക്കുന്നത് ഒഴിവാക്കുകയും ചെയ്യാം.