മുംബൈ:യുവാക്കളുടെ ഹരമായ സോനു നിഗത്തിന്റെ ഗാനങ്ങള്‍ യൂനിവേഴ്‌സല്‍ മ്യൂസിക്ക് പുറത്തിറക്കുന്നു.

ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ഏറ്റവുംവലിയ റെക്കോര്‍ഡിംഗ് ഗ്രൂപ്പാണ് യൂണിവേഴ്‌സല്‍ ഗ്രൂപ്പ്.

ധാക്കയില്‍വെച്ചുനടന്ന ഐ.സി.സി. വേള്‍ഡ് കപ്പിനുവേണ്ടി സോനു പാടിയ ഗാനമാണ് യൂണിവേഴ്‌സല്‍ ഏറ്റെടുത്തിരിക്കുന്നത്. ‘ലെറ്റ്‌സ് ഗോ ഫോര്‍ ഗാലറി’ എന്ന ഒറ്റ ഗാനം മാത്രമാണ് ആല്‍ബത്തിലുള്ളത്.

ദയവു ചെയ്ത് ഗാനങ്ങള്‍ ഫ്രീയായി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കരുതെന്നാണ് ലോകമെമ്പാടും ആരാധകരുള്ള ഈ ഗായകന് സഹൃദയരോട് പറയാനുള്ളത്.