എഡിറ്റര്‍
എഡിറ്റര്‍
തലമൊട്ടയടിച്ചെങ്കിലും സോനുവിന് പത്ത് ലക്ഷം നല്‍കില്ല; ചെരുപ്പ് മാലയണിഞ്ഞ് നടന്നാല്‍ തരാമെന്ന് മൗലവി
എഡിറ്റര്‍
Wednesday 19th April 2017 8:41pm

 

മുംബൈ: തന്റെ തലമൊട്ടയടിക്കുന്നവര്‍ക്ക് വാഗ്ദാനം ചെയ്ത പത്തു ലക്ഷം രൂപയാവശ്യപ്പെട്ട ബോളിവുഡ് ഗായകന്‍ സോനു നിഗത്തിന് പണം നല്‍കില്ലെന്ന് മതപുരോഹിതന്‍ സെയ്ദ് ഷാ അതെഫ് അലി. താനാവശ്യപ്പെട്ട മുഴുവന്‍ കാര്യങ്ങളും ചെയ്താല്‍ മാത്രമേ പണം നല്‍കുവെന്നാണ് സെയ്ദാ ഷാ പറയുന്നത്.


Also read ‘ബോംബാക്രമണത്തില്‍ കത്തിയെരിഞ്ഞ് അമേരിക്ക’; അമേരിക്കയെ ബോംബിട്ട് തകര്‍ക്കുന്ന വീഡിയോയുമായ് ഉത്തര കൊറിയ


പള്ളികളിലെ ബാങ്കുവിളിക്കെതിരെ ട്വീറ്റ് ചെയ്തതിന്റെ പേരിലായിരുന്നു സോനുവിന്റെ തല മൊട്ടയടിക്കുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ നല്‍കുമെന്ന് മൗലവി വാഗ്ദാനം ചെയ്തിരുന്നത്. ഇതിനു മറുപടിയുമായെത്തിയ സോനു താന്‍ തന്നെ തല മൊട്ടയടിക്കുകയാണെന്നും പണം തയ്യാറാക്കിവെച്ചോളു എന്നും ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. മാധ്യമങ്ങളെയും വീട്ടിലേക്ക് ക്ഷണിച്ച സോനു ഇന്ന് ഉച്ഛയ്ക്ക് തല മൊട്ടയടിക്കുകയും ചെയ്തു.

തല മുണ്ഡനം ചെയ്ത ശേഷമാണ് വാഗ്ദാനം ചെയ്ത പത്ത് ലക്ഷം നല്‍കില്ലെന്ന് സെയ്ദ് ഷാ പറയുന്നത്. താന്‍ ആവശ്യപ്പെട്ട മൂന്ന് കാര്യങ്ങളില്‍ ഒന്ന് മാത്രമേ സോനു നിഗം ചെയ്തിട്ടുള്ളു അതിനാല്‍ പണം നല്‍കാനാകില്ലെന്നാണ് സെയ്ദിന്റെ പുതിയ നിലപാട്. ചെരുപ്പ് മാല അണിഞ്ഞ് നടക്കണമെന്ന കാര്യം കൂടി ചെയ്താല്‍ പത്ത് ലക്ഷം രൂപ നല്‍കാമെന്നും സെയ്ദ് പറഞ്ഞു.

നേരത്തെ സ്വയം തല മുണ്ഡനം ചെയ്ത ശേഷം ആ പണം തനിക്ക് നല്‍കണമെന്ന് സോനു നിഗം ആവശ്യപ്പെട്ടിരുന്നു. ഇതിനു മറുപടിയായാണ് സെയ്ദ് ഷാ തന്റെ നിലപാട് വ്യക്തമാക്കിയത്.

Advertisement