എഡിറ്റര്‍
എഡിറ്റര്‍
അമ്മയാണെ സത്യം കെ.ആര്‍.കെയെ അറിയുക പോലുമില്ല; തനിക്കനുകൂലമായി ട്വീറ്റിടണമെന്ന് കെ.ആര്‍.കെയോട് ആവശ്യപ്പെട്ടെന്ന വാര്‍ത്ത തള്ളി സോനു നിഗം
എഡിറ്റര്‍
Wednesday 26th April 2017 10:49am

ന്യൂദല്‍ഹി: ബാങ്ക് വിളി വിവാദത്തില്‍ തനിക്കനുകൂലമായി ട്വീറ്റിടണമെന്ന് കെ.ആര്‍.കെയോട് ആവശ്യപ്പെട്ടെന്ന വാര്‍ത്ത തള്ളി ഗായകന്‍ സോനുനിഗം.

മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്ന് വലിയ വിവാദത്തില്‍ കുടുങ്ങിയപ്പോള്‍ സോനുനിഗത്തിന് പിന്തുണയുമായി എത്തിയ ഏതാനും സോഷ്യല്‍ മീഡിയ സെലിബ്രറ്റികളില്‍ ഒരാളായിരുന്നു കെ.ആര്‍.കെ.

താന്‍ എന്നാണോ അടുത്ത ചിത്രം അനൗണ്‍സ് ചെയ്യുന്നത് അതില്‍ സോനു നിഗത്തെ കൊണ്ട് പാടിപ്പിക്കുമെന്നും കെ.ആര്‍.കെ പ്രഖ്യാപിച്ചിരുന്നു.

ബോളിവുഡ് നിര്‍മാതാവായ മെഹബൂബ് അലി ഒരു ടെലിവിഷന്‍ ചാനിലിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു ബാങ്ക് വിളി വിവാദത്തില്‍ തനിക്കനുകൂലമായി ഒരു ട്വീറ്റിടണമെന്ന് സോനു നിഗം കെ.ആര്‍.കെയോട് ആവശ്യപ്പെട്ടതായ വെളിപ്പെടുത്തല്‍ നടത്തിയത്. ഇതിന് തന്റെ പക്കല്‍ തെളിവ് ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

സംഗതി വിവാദമായതോടെ തനിക്ക് കെ.ആര്‍.കെയെന്ന വ്യക്തിയെ നേരിട്ടറിയുക പോലുമില്ലെന്നും ഇക്കാര്യത്തില്‍ അമ്മയെപിടിച്ച് വേണമെങ്കില്‍ സത്യം ചെയ്യാമെന്നുമായിരുന്നു സോനുവിന്റെ വിശദീകരണം.


Dont Miss പെമ്പിളൈ ഒരുമൈ സമരത്തിന് ജനപിന്തുണ ഇല്ലെന്ന് പിണറായി; സമരത്തിന് പിന്നില്‍ സര്‍ക്കാര്‍ വിരുദ്ധ തിമിരം ബാധിച്ചവര്‍ 


അമ്പലങ്ങളിലും പള്ളികളിലും ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നത് ഗുണ്ടായിസമാണെന്ന ഗായകന്‍ സോനു നിഗത്തിന്റെ പ്രസ്താവനക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എങ്കിലും തന്റെ നിലപാടില്‍ നിന്നും പിന്നോട്ടുപോകാന്‍ സോനു തയ്യാറായിരുന്നില്ല.

താനൊരു മുസ്ലീം അല്ലെന്നും എല്ലാ ദിവസവും മുസ്ലീം പള്ളിയിലെ പ്രാര്‍ത്ഥന കേട്ടാണുണരുന്നത് എന്നും ഇത്തരത്തില്‍ മതരീതികള്‍ അടിച്ചേല്‍പ്പിക്കുന്നത് ഇന്ത്യയില്‍ അവസാനിപ്പിക്കണമെന്നുമായിരുന്നു സോനുവിന്റെ വാക്കുകള്‍.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ സോനുവിന്റെ വീട്ടിലേക്ക് ബാങ്ക് കേള്‍ക്കില്ലെന്നും താരം പബ്ലിസിറ്റിക്ക് വേണ്ടിമാത്രം പറഞ്ഞ കാര്യമാണ് ഇതെന്നും വ ബിബിസി ചാനല്‍ തങ്ങളുടെ അന്വേഷണത്തിന് ശേഷം വ്യക്തമാക്കിയിരുന്നു.

Advertisement