ന്യൂദല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് യു.എസ്സില്‍വെച്ച് ശസ്ത്രക്രിയ നടത്തിയതായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജനാര്‍ദന്‍ ദ്വിവേദി അറിയിച്ചു. ശസ്ത്രക്രിയ വിജയകരമായിരുന്നെന്ന് പറഞ്ഞ ദ്വിവേദി സോണിയയുടെ അസുഖത്തെക്കുറിച്ച് വിശദീകരണമൊന്നും നല്‍കിയില്ല. അടുത്തിടെ നടന്ന് വൈദ്യപരിശോധനയില്‍ ശസ്ത്രക്രിയ ആവശ്യമാണെന്ന് പറഞ്ഞു എന്ന് മാത്രമാണ് പാര്‍ട്ടി നേതൃത്വം നല്‍കുന്ന വിശദീകരണം.

രണ്ടോ മൂന്നോ ആഴ്ചകൂടി സോണിയയ്ക്ക് ആശുപത്രിയില്‍ തുടരേണ്ടിവരുമെന്നും അവരുടെ അഭാവത്തില്‍ എ.കെ ആന്‍ണി, രാഹുല്‍ ഗാന്ധി, അഹമ്മദ് പട്ടേല്‍, ജനാര്‍ദന്‍ ദ്വിവേദി തുടങ്ങിയവര്‍ പാര്‍ട്ടി കാര്യങ്ങള്‍ക്കു നേതൃത്വം വഹിക്കുമെന്നും അ്ദദേഹം അറിയിച്ചു.