ന്യൂദല്‍ഹി: സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിനായി സോണിയാ ഗാന്ധിയുടെ പേരും! ദല്‍ഹി ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ എവേക്കനിംഗ് സെന്റര്‍ (ഐ.എ.സി) എന്ന സംഘടന സോണിയയുടെ പേര് നിര്‍ദേശിച്ച് നൊബേല്‍ പുരസ്‌കാര സമിതിക്ക് കത്തെഴുതി.

മദര്‍ തെരേസയ്ക്ക് സമാനമായ സ്ഥാനമാണ് സോണിയക്കുള്ളത്. ഇന്ത്യയിലെ രാഷ്ട്രീയ പ്രതിസന്ധി വളരെ സൗഹാര്‍ദ്ദ അന്തരീക്ഷത്തോടെ അവര്‍ പരിഹരിക്കുന്നു. ലോകസമാധാനത്തിന് അവരുടെ ശ്രമഫലമായി ഇന്ത്യക്ക് അയല്‍ രാജ്യങ്ങളുമായെല്ലാം നല്ല ബന്ധം ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കു പുറത്തും സാണിയ പ്രശസ്തയാണെന്നും സംഘടന അയച്ച കത്തില്‍ പറയുന്നുണ്ട്.

Subscribe Us:

നൊബേല്‍ പുരസ്‌കാര സമിതിയുടെ അഞ്ച് അംഗങ്ങള്‍ക്കാണ് സോണിയയുടെ പേരും പരിഗണിക്കണമെന്നാവശ്യപ്പെട്ട് കത്തയച്ചിട്ടുള്ളതെന്ന് സംഘടനയുടെ പ്രസിഡന്റായ മജാസ് മുന്‍ഗേരി വ്യക്തമാക്കി.