എഡിറ്റര്‍
എഡിറ്റര്‍
രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് സോണിയ: കെജ്‌രിവാളിന് ക്ഷണമില്ല
എഡിറ്റര്‍
Thursday 25th May 2017 11:09am

ന്യൂദല്‍ഹി: രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയാഗാന്ധി പ്രമുഖ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ തന്റെ പാര്‍ലമെന്ററി ഹൗസിലേക്ക് ക്ഷണിച്ചു. എന്‍.ഡി.എയ്ക്കെതിരെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നതിനുള്ള അനൗദ്യോഗിക ചര്‍ച്ചക്കാണ് വ്യത്യസ്ഥ നേതാക്കള്‍ ഒരുമിച്ച് കൂടുന്നത്.

അതേസമയം ദല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ സോണിയാഗാന്ധി തന്റെ വിരുന്നിന് ക്ഷണിച്ചില്ല.

കഴിഞ്ഞ ആഴ്ച മമത ബാനര്‍ജിയും സോണിയഗാന്ധിയും പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നതിനെ സംബന്ധിച്ച കെജ്‌രിവാളിനെ കണ്ടിരുന്നു. എന്നാല്‍ ഇതില്‍ കെജ്രിവാള്‍ താതപര്യം പ്രകടിപ്പിക്കാത്തതാണ് ക്ഷണിക്കാതിരിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.

വിരുന്നില്‍ സി.പി.ഐ.എം മുതിര്‍ന്ന നേതാവ് സീതാറാം യച്ചൂരി പങ്കെടുക്കുമെന്ന് അറിയിച്ചു. യച്ചൂരിയുടെ പ്രധാന എതിരാളിയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയും എത്തുമെന്ന് അറിയിച്ചു. ബിഹാര്‍മുഖ്യമന്ത്രി നിതീഷ് കുമാറിന് യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെങ്കിലും പ്രതിനിധിയെ അയക്കുമെന്ന് അറിയിച്ചു. ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവ് മായാവതിയും പ്രതിനിധിയെ അയക്കും.

നാഷണലിസ്റ്റ് കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെമുതിര്‍ന്ന നേതാവ് ശരത് പവാര്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ചര്‍ച്ചക്ക് വരാന്‍ വിസമ്മതം അറിയിച്ചു എന്നാല്‍ വിരുന്നില്‍ പങ്കെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.

മഹാത്മ ഗാന്ധിയുടെ കൊച്ചുമകന്‍ ഗോപാല്‍ ഗാന്ധിയേയും മുന്‍ ലോകസഭാ സ്പീക്കര്‍ മീരാകുമാറിന്റെ പേരുമാണ് രാഷ്ട്രപതി സ്ഥനാര്‍ത്ഥിയായി പരിഗണിക്കുക.

എന്‍.ഡി.എ സഖ്യത്തിനെതിരെ ഒന്നിച്ച് നിന്ന് ശക്തമായ എതിര്‍ക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. ഇത് സംബന്ധിച്ചുള്ള ചര്‍ച്ചക്ക് രാഹുല്‍ ഗാന്ധിയും സോണിയാഗാന്ധിയും മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങുമായും മറ്റു പ്രമുഖ നേതാക്കളുമായും കൂടിക്കാഴ്ച നടത്തും.

Advertisement