Categories

സോണിയ അമ്മയെ കാണാന്‍ ഇറ്റലിയില്‍; രാഹുല്‍ യൂറോപ്പില്‍

sonia-with-rahulന്യൂദല്‍ഹി: രാജ്യത്ത് കോണ്‍ഗ്രസും കേന്ദ്ര സര്‍ക്കാറും സങ്കീര്‍ണ്ണമായ രാഷ്ട്രീയ സാഹചര്യങ്ങളെ നേരിടുമ്പോള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി ജന്മനാടായ ഇറ്റലിയില്‍.

അസുഖ ബാധിതയായിക്കിടക്കുന്ന അമ്മയെ കാണാനാണ് സോണിയ ഇറ്റലിയിലെത്തിയത്. ഇറ്റലിയിലെ ടുറിനടുത്ത് ഒര്‍ബസാനോയിലാണ് സോണിയ ഇപ്പോഴുള്ളതെന്ന് ഡെക്കാണ്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധി യൂറോപ്പ് സന്ദര്‍ശനത്തിലാണ്. അതേസമയം പ്രിയങ്കാഗാന്ധി ദല്‍ഹിയില്‍ തന്നെ കഴിയുന്നു.

യോഗാ ഗുരു രാംദേവിനെതിരെയുള്ള പോലീസ് നടപടിക്ക് ശേഷമുള്ള സാഹചര്യം വിലയിരുത്താന്‍ ജൂണ്‍ അഞ്ചിന് കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത ശേഷമാണ് സോണിയ ഇറ്റലിയിലേക്ക് തിരിച്ചത്.

4 Responses to “സോണിയ അമ്മയെ കാണാന്‍ ഇറ്റലിയില്‍; രാഹുല്‍ യൂറോപ്പില്‍”

  1. RAJAN Mulavukadu.

    രാജ്യത്തു എന്ത് സംഭവിച്ചാലും അമ്മ, അമ്മയല്ലതകില്ലല്ലോ????
    സ്വന്തം കാര്യങ്ങള്‍ക്കുവേണ്ടി ഓരോ ഒരുതര്‍ സമരം ചെയ്യുന്നു ,
    അതിനു ഏല്ലാവരും ബാലിയടകണോ?????
    ഒരു സോനിയയുടെയോ,ഒരു രഹുളിന്റെയോ തോലിളല്ല ഇന്ത്യ എന്നത് മദ്യമങ്ങളും ഓര്‍ക്കണം,
    എങ്കില്‍ രാഷ്രപതി , പ്രധാനമന്ത്രി എന്നിവരുടെ കടമകള്‍ കൂടി രാഹുലിനും,സോനിയയിക്കും കൊടുത്തുകൂടെ?????

  2. kalkki

    അമ്മക്ക് പ്രാണവേദന മകള്‍ക്ക് വീണ വായന ,കോണ്‍ഗ്രസ്‌ ണ്ടെ കാരിയം ഗോപി …………!!!!!!!!!!!!!

  3. jamshi

    മകള്‍ അമ്മയെ കാണാന്‍ പോയത് തെറ്റാണോ…? വെറുതെയല്ല രാഷ്ട്രീയക്കാര്‍ പറയുന്നത്.മാധ്യമങ്ങളും വഴിപിഴച്ചു എന്ന്.

  4. gpn

    നല്ലത് ആര് ചെയ്താലും നല്ലത് തന്നെ

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.