ഹരിപ്പാട്: ഇടതുസര്‍ക്കാര്‍ മാഫിയയ്ക്ക് വഴങ്ങിയതായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. സര്‍ക്കാര്‍ അഴിമതിയില്‍ കുളിച്ചിരിക്കുകയാണെന്നും ഹരിപ്പാട് തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ അവര്‍ ആരോപിച്ചു.

സുനാമി ദുരിതാശ്വാസത്തിന് കേന്ദ്രം നല്‍കിയ പണം ഫലപ്രദമായി ഉപയോഗിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും സോണിയാഗാന്ധി പറഞ്ഞു. യോഗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളെയും സോണിയ പരിചയപ്പെടുത്തി.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് സോണിയ കേരളത്തിലെത്തിയത്. ഹരിപ്പാട്, തൃശൂര്‍ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം സോണിയ ഇന്ന് വൈകുന്നേരം കോഴിക്കോട്ടെത്തും.