എഡിറ്റര്‍
എഡിറ്റര്‍
‘സ്ത്രീ വിഷയ ചര്‍ച്ചയ്‌ക്കെന്നു പറഞ്ഞ് വിളിച്ചു വരുത്തി അവരെന്നെ കുടുക്കുകയായിരുന്നു’; മംഗളം ചര്‍ച്ചയില്‍ പങ്കെടുപ്പിച്ചത് കബളിപ്പിച്ചെന്ന് സാമൂഹ്യ പ്രവര്‍ത്തക സോണിയ ജോര്‍ജ്ജ്
എഡിറ്റര്‍
Tuesday 28th March 2017 8:08pm


കോട്ടയം: മംഗളം ടെലിവിഷന്‍ ചര്‍ച്ചയില്‍ തന്നെ പങ്കെടുപ്പിച്ചത് കുരുക്കിലാക്കിയിട്ടെന്ന് സ്ത്രീപ്രവര്‍ത്തകയും ഗാര്‍ഹികത്തൊഴിലാളികളുടെ സംഘടനാ നേതാവുമായ സോണിയ ജോര്‍ജ്. സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയ തന്നോട് വാര്‍ത്താ അവതാരക ഇനി ബ്രേക്കിംഗ് ന്യൂസാണെന്നും അതില്‍ പ്രതികരിച്ചതിനു ശേഷമേ പോകാനാകുകയുളളു എന്നും ആവശ്യപ്പെട്ടതായി സോണിയ പറഞ്ഞു.

അതേസമയം, സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശനമുന്നയിച്ച ആരെയും വെറുതേ വിടില്ലെന്ന് മംഗളം സി.ഇ.ഒ ആര്‍ അജിത്കുമാര്‍ പറഞ്ഞു. മുന്‍ മന്ത്രി ശശീന്ദ്രന്റേതെന്ന പേരില്‍ മംഗളം ചാനലില്‍ പുറത്ത് വന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ മറുപടി പറയവേയാണ് അജിത് കുമാര്‍ സോഷ്യല്‍ മീഡിയയില്‍ ചാനിനെ വിമര്‍ശിച്ചവര്‍ക്കെതിരെ രംഗത്തെത്തിയത്.

മംഗളം ടെലിവിഷനും മാധ്യമ ധാര്‍മ്മികതയുമെന്ന പേരില്‍ ചാനലിനെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടിപറയുവാനാണ് ചാനല്‍ സി.ഇ.ഒ അവതാരകനായി ചര്‍ച്ച നടത്തിയത്. വിവിധ മാധ്യമ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തിയായിരുന്നു റിപ്പോര്‍ട്ടിനെതിരായവിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ചാനല്‍ രംഗത്തെത്തിയത്.


Also Read: ‘ആളു കുറഞ്ഞതോടെ അങ്കമാലി ഡയറീസ് കാണാന്‍ ബംഗാളികളെ പണം കൊടുത്തിറക്കി’; നിര്‍മ്മാതാവിനെതിരെ ഗുരുതര ആരോപണവുമായി തിയ്യറ്റര്‍ ഉടമ


പിണറായിയും ഇടത് മുന്നണിയും ഭരിക്കുന്ന സാഹചര്യമായതിനാല്‍ ഇത്തരം വാര്‍ത്ത പുറത്ത് വരികയാണെങ്കില്‍ വിഷയത്തില്‍ പെട്ടെന്ന് നടപടിയുണ്ടാകുമെന്ന് തങ്ങള്‍ക്കുറപ്പായിരുന്നെന്നും സര്‍ക്കാരിന്മേലുള്ള ആ വിശ്വാസത്തിന്റെ പുറത്താണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തെന്നും അജിത് കുമാര്‍ ചര്‍ച്ചയില്‍ പറഞ്ഞു.

Advertisement