ബോസ്റ്റണ്‍: കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയും ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റയും അടക്കം അഞ്ച് ഇന്ത്യക്കാര്‍ ഫോബ്‌സ് മാസികയുടെ ഏറ്റവും ശക്തരായ ആളുകളുടെ പട്ടികയില്‍ ഇടംനേടി. 2010 ലെ ഏറ്റവും ശക്തരായ 68 ആളുകളുടെ പട്ടികയാണ് പുറത്തിറക്കിയിരിക്കുന്നത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി, ലക്ഷ്മി മിത്തല്‍, എന്നിവരും പട്ടികയിലുണ്ട്. ചൈനീസ് പ്രസിഡന്റ് ഹൂ ജിന്റാവോ ആണ് പട്ടികയില്‍ ഒന്നാംസ്ഥാനത്തുള്ളത്. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയാണ് രണ്ടാംസ്ഥാനത്ത്.