2G സ്‌പെക്ട്രം വിവാദത്തെക്കുറിച്ചും കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി വിശദീകരിക്കുന്നു.

‘ മികച്ച വിജയം നേടിയ നിതീഷ് കുമാറിനെ അഭിനന്ദിക്കുന്നു. ബിഹാറില്‍ ഇത്തവണ കോണ്‍ഗ്രസ് ഒറ്റക്കായിരുന്നു മല്‍സരിച്ചത്. ആരുടേയും ഭാഗമായി നിന്നില്ല. തോല്‍വി അംഗീകരിക്കുന്നു. പാര്‍ട്ടിയെ ശക്തിപ്പെടുത്താനായി അടിത്തട്ടുമുതല്‍ പ്രവര്‍ത്തിച്ചുതുടങ്ങേണ്ടിയിരിക്കുന്നു.’

‘ അഴിമതിയുടെ കാര്യത്തില്‍ ബി ജെപ ഇരട്ടത്താപ്പാണ് കാണിക്കുന്നത്. ഇക്കാര്യത്തില്‍ അവര്‍ കോണ്‍ഗ്രസിനെ മാതൃകയാക്കണം. ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ ശശി തരൂര്‍, നട്‌വര്‍ സിംഗ്, അശോക് ചവാന്‍ എന്നിവര്‍ രാജിവച്ചു. അഴിമതി സമൂഹത്തില്‍ വ്യാപകമാണ്. അത് തുടച്ചുനീക്കാനായിരിക്കണം ശ്രമം.’

‘സ്‌പെക്ട്രം വിഷയത്തില്‍ പ്രധാനമന്ത്രിയുടെ നിലപാടിനെ ചോദ്യംചെയ്യുന്നത് നാണക്കേടാണ്. അദ്ദേഹം ഏതുതരത്തിലുള്ള ആളാണ് എന്നത് എല്ലാവര്‍ക്കും അറിയാം. അദ്ദേഹത്തിനെതിരേ വ്യക്തിപരമായുള്ള ആക്രമണം അപലപനീയമാണ്’