Categories

ഓസ്‌ട്രേലിയ മുന്നില്‍; ഇന്ത്യക്ക് നാല് മെഡല്‍

ന്യൂദല്‍ഹി: ദല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയ ആറു മെഡലുകളുമായി മുന്നില്‍. നാല് സ്വര്‍ണവും രണ്ട് വെള്ളിയുമടക്കം ആറ് മെഡലുകളാണ് ആസ്‌ത്രേലിയ സ്വന്തമാക്കിയത്. ഒരു സ്വര്‍ണവും മൂന്നു വെങ്കലവുമായി കാനഡ രണ്ടാം സ്ഥാനത്തും ഒരു സ്വര്‍ണവും ഒരു വെങ്കലവും നേടി റഷ്യ മൂന്നാമതുമുണ്ട്.

ഇന്ത്യക്ക് വേണ്ടി വനിതകളുടെ 48 കി.ഗ്രാം ഭാരോദ്വഹനത്തില്‍ സോണിയാ ചാനുവാണ് വെള്ളി നേടിയത്. ഈയിനത്തില്‍ സന്ധ്യാ റാണിക്കാണ് വെങ്കലം. നൈജീരിയക്കാണ് സ്വര്‍ണം. പുരുഷന്മാരുടെ 56 കിലോഗ്രാം വെയ്റ്റ് ലിഫ്റ്റിങ്ങില്‍ സുഖന്‍ദേവ് വെള്ളിയും ശ്രീനിവാസ റാവു വെങ്കലവും നേടി. ടെന്നിസില്‍ സ്വര്‍ണപ്രതീക്ഷ നിലനിര്‍ത്തുന്ന രോഹന്‍ ബൊപണ്ണ രണ്ടാം റൗണ്ടിലെത്തിയപ്പോള്‍ നീന്തലില്‍ ശുഭ ചിത്തരഞ്ജനും സെമിയില്‍ പ്രവേശിച്ചു.

ഉഗാണ്ടയുടെ റോബര്‍ട്ട് ബുന്‍സിയയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ബൊപണ്ണ രണ്ടാംറൗണ്ടിലെത്തിയത്. സ്‌കോര്‍61,64. വനിതകളുടെ 50മീറ്റര്‍ ബട്ടര്‍ഫ്‌ലൈസ് വിഭാഗത്തിലാണ് ഇന്ത്യയുടെ ശുഭ ചിത്തരഞ്ജന്‍ ഫൈനലിലെത്തിയത്. 100 മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ ഇന്ത്യയുടെ പുരുഷടീമും ഫൈനലിലെത്തി.

വനിതാ ടേബിള്‍ ടെന്നിസില്‍ ഇന്ത്യ ശ്രീലങ്കയെ 30 സ്‌കോറില്‍ പരാജയപ്പെടുത്തി. പുരുഷവിഭാഗം 4*100 ഫ്രീസ്‌റ്റൈലില്‍ ഇന്ത്യന്‍ പുരുഷടീം ഫൈനലിലെത്തിയിട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.