ന്യൂദല്‍ഹി : ലോക്പാല്‍ ബില്‍ വിഷയത്തില്‍ ബിജെപിക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ രൂക്ഷ വിമര്‍ശനം. ലോക്പാലിന് ഭരണഘടനാ പദവി നല്‍കുന്നതിനുള്ള  ബില്‍ പരാജയപ്പെട്ടതിന് കാരണം ബി.ജെ.പിയാണെന്നാണ് സോണിയയുടെ ആരോപണം.

ലോക്പാലിന് ഭരണ ഘടനാപദവി നല്‍കണമെന്നായിരുന്നു ബി.ജെ.പിയുടെ നിലപാട്. എന്നാല്‍ ഇന്നലെ ഇതിനെതിരായാണ് അവര്‍ വോട്ട് ചെയ്തതെന്നും സോണിയ  കുറ്റപ്പെടുത്തി. ഇതില്‍ നിന്നും ബി.ജെ.പി യുടെ യഥാര്‍ത്ഥ മുഖം പുറത്തായെന്നും സോണിയ പ്രതികരിച്ചു.

സര്‍ക്കാരിന്റെ ലോക്പാല്‍ ബില്‍ ചില ഭേദഗതികളോടെ  ഇന്നലെ ലോക്‌സഭയില്‍ പാസായിരുന്നു. എന്നാല്‍ ലോക്പാലിന് ഭരണഘടനാപദവി നല്‍കുന്നതിനുള്ള ബില്‍ പരാജയപ്പെട്ടത് സര്‍ക്കാറിന് തിരിച്ചടിയായിരിക്കുകയാണ്. ശക്തമായ ലോക്പാല്‍ബില്ലിനായാണ്  കോണ്‍ഗ്രസ് ശ്രമിച്ചത്. എന്നാല്‍ ബിജെപി അത് ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമായതായി സോണിയ പറഞ്ഞു.

Malayalam News

Kerala News In English