എഡിറ്റര്‍
എഡിറ്റര്‍
സോണി വയോ പുതിയ മോഡല്‍ വിപണിയില്‍
എഡിറ്റര്‍
Friday 8th June 2012 1:13pm

സോണി വയോ സീരീസിലെ അഞ്ച് ലാപ്‌ടോപ്പുകള്‍ ഇന്ത്യയിലെ ബ്രാന്റ് അംബാസിഡറായ കരീന കപൂര്‍ വിപണിയില്‍ അവതരിപ്പിച്ചു. അള്‍ട്രാ ബുക്ക് വിഭാഗത്തില്‍ പെടുന്നവയാണ് പുതിയ മോഡലുകള്‍.

അള്‍ട്രാ ബുക്ക് വിഭാഗത്തിലെ ഏറ്റവും സൗന്ദര്യവും കൂടുതല്‍ പ്രവര്‍ത്തനമികവുമുള്ള മോഡലുകളാണ് ഇവയെന്ന് കമ്പനി അവകാശപ്പെട്ടു. ഇന്റലിന്റെ ഏറ്റവും പുതിയ ശ്രേണിയാണ് വയോയുടെ ഏറ്റവും വലിയ പ്രത്യേകത. ഡിസൈനിംഗിലും പുതുമ കൊണ്ടുവരാന്‍ നിര്‍മ്മാതാക്കള്‍ ശ്രദ്ധിച്ചിട്ടുണ്ട്.

പ്രധാനമായും യുവാക്കളെ ലക്ഷ്യമിട്ടാണ് സോണി പുതിയ മോഡല്‍ പുറത്തിറക്കിയിരിക്കുന്നത്. പുതിയ മോഡലുകള്‍ സോണിയെ വിപണിയില്‍ 20 മുതല്‍ 25 ശതമാനം വരെ വളര്‍ച്ച കൈവരിക്കാന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നാതായി സോണിയുടെ ഇന്ത്യയിലെ മാനേജിങ് ഡയറക്ടര്‍ മസാരു തമഗാവാ പറഞ്ഞു.

ഇന്ത്യന്‍ ലാപ്‌ടോപ്പ് വിപണിയില്‍ വലിയൊരു കുതിച്ച് ചാട്ടത്തിന് കമ്പനി തയ്യാറെടുക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

Advertisement