എഡിറ്റര്‍
എഡിറ്റര്‍
സോണി സോറിക്ക് ജാമ്യം
എഡിറ്റര്‍
Tuesday 12th November 2013 3:23pm

soni-sori

ന്യൂദല്‍ഹി: മാവോവാദി ബന്ധമാരോപിച്ച് ഭരണകൂടം തടവിലാക്കിയ ആദിവാസി അധ്യാപിക ##സോണി സോറിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു.

സോണി സോറിയുടെ ജാമ്യാപേക്ഷ 2013 ജുലൈ എട്ടിന് ഛത്തീസ്ഗഡ് കോടതി തള്ളിയിരുന്നു. ഇതിനെ തുടര്‍ന്ന് സോണി സോറി സുപ്രീം കോടതിയെ സമീപിച്ചു.

മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് 2011 ഒക്ടോബര്‍ മുതല്‍ സോണി റായ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ്. 2011 ഒക്ടോബര്‍ 4നാണ് സോണി സോറിയെ ന്യൂദല്‍ഹിയില്‍ വെച്ച് ഛത്തീസ്ഗഡ് പോലീസ് അറസ്റ്റ് ചെയ്യുന്നത്.

വിചാരണ കൂടാതെ സോണി സോറിയെ തടവില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. പോലീസ് കസ്റ്റഡിയില്‍ വെച്ച് താന്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നതായി സോണി സോറി വെളിപ്പെടുത്തിയുരുന്നു.

സോണി സോറി, ഭരണകൂടം നിങ്ങളെ ബലാല്‍സംഗം ചെയ്തു

Advertisement