എഡിറ്റര്‍
എഡിറ്റര്‍
കേരളാ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞിട്ടില്ല: സോണി
എഡിറ്റര്‍
Wednesday 28th November 2012 11:40am

മലപ്പുറം: കേരളാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞെന്ന വാര്‍ത്ത സോണി ചെറുവത്തൂര്‍ നിഷേധിച്ചു. ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞിട്ടില്ലെന്നും കാല്‍മുട്ടിനേറ്റ പരുസക്കു മൂലം രണ്ടാഴ്ച വിശ്രമത്തിനായി മാറി നില്‍ക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

Ads By Google

ഗോവയ്‌ക്കെതിരായ മത്സരത്തിന് ശേഷമാണ് സോണി ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. സീസണിലെ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നാണ് രാജിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ സോണിയെ നായക സ്ഥാനത്ത് നിന്നും ഒഴിവാക്കാന്‍ നീക്കം നടക്കുന്നുണ്ടെന്നാണ് സൂചന. എന്നാല്‍ പരിക്കേറ്റ സോണിക്ക് വിശ്രമത്തിനായി അടുത്ത രണ്ട് മത്സരങ്ങളില്‍ നിന്നും ഒഴിവാക്കിയെന്ന് കേരള ക്രിക്കറ്റ് അസോസിയേഷനും അറിയിച്ചു.

ക്യാപ്റ്റന്‍ സ്ഥാനം ഒഴിയേണ്ട സാഹചര്യമൊന്നും ഇപ്പോള്‍ ടീമിലില്ല. തന്റെ ആവശ്യം അംഗീകരിച്ച് ടീം മാനേജ്‌മെന്റ് വിശ്രമം അനുവദിച്ചിട്ടുണ്ടെന്നും സോണി പറഞ്ഞു.

ത്രിപുരയ്‌ക്കെതിരായ മല്‍സരത്തില്‍ കളിക്കാനാകുമെന്നാണ് പ്രതീക്ഷ. വിശ്രമം ആവശ്യമാണെന്ന് കോച്ചിനോട് പറഞ്ഞിരുന്നു. എന്നാല്‍ രാജിവച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്.

മൂന്നു കളികളില്‍നിന്ന് മൂന്നു പോയിന്റുമാത്രമുള്ള കേരളം രഞ്ജി ട്രോഫിയില്‍ ഇപ്പോള്‍ ഏഴാം സ്ഥാനത്താണ്. രഞ്ജിയിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് സോണി ചെറുവത്തൂര്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സീസണില്‍ ഇതുവരെ കളിച്ച മൂന്നുമത്സരങ്ങളിലും കേരളത്തിലും ലീഡ് നേടാനോ ജയിക്കാനോ സാധിച്ചില്ല. ബൗളിങ്ങിലും ബാറ്റിങ്ങിലും കേരളത്തിന്റെ പ്രകടനം ആശാവഹമായിരുന്നില്ല.

Advertisement