ഛണ്ഡീഗഡ്: ഹരിയാനയില്‍ കോളജ് പ്രഫസറെ വിദ്യാര്‍ഥി വെടിവെച്ചുകൊന്നു. ഹരിയാനയിലെ ഖാര്‍ക്കോട ഷഹീദ് ദല്‍ബീര്‍ സിങ് ഗവണ്‍മെന്റ് കോളേജിലെ അധ്യാപകനായ രാജേഷ് മാലികിനെയാണ് സ്റ്റാഫ് മുറിയില്‍ കയറി വിദ്യാര്‍ഥി വെടിവെച്ചത്. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. കോളെജിലെ ഇംഗ്ലീഷ് പ്രൊഫസറായിരുന്നു രാജേഷ്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല.

 ലിംഗായത്തുകളെ പ്രത്യേക മതവിഭാഗങ്ങളായി പരിഗണിക്കാനാവില്ലെന്ന് ആര്‍.എസ്.എസ്

രാജേഷ് കോളെജിലെ സ്റ്റാഫ് മുറിയില്‍ ഇരിക്കുമ്പോഴാണ് വിദ്യാര്‍ഥി അവിടേക്ക് വരികയും നാല് തവണ തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയും ചെയ്തത്. ശേഷം വിദ്യാര്‍ഥി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. രാജേഷിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. അക്രമിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

Read A lso :ചുവന്ന കൊടി പിടിച്ച് വന്നവര്‍ എത്രപേര്‍ കമ്യൂണിസ്റ്റുകാരായിരിക്കും എന്നറിയില്ല പക്ഷെ അവര്‍ക്കൊരാവശ്യം വന്നപ്പോള്‍ പിടിക്കാന്‍ ഈ കൊടിയേ ഉണ്ടായിരുന്നുള്ളൂ: കെ.ജെ ജേക്കബ്

മുഖം മറച്ചാണ് അക്രമി വന്നതെന്നും ഞൊടിയിടയില്‍ വെടിവെപ്പ് നടത്തി രക്ഷപ്പെട്ടെന്നുമാണ് സംഭവ നടക്കുന്ന സമയത്ത് രാജേഷിനൊപ്പം ഓഫീസിലുണ്ടാലയിരുന്ന അധ്യാപകന്‍ പറയുന്നത്. അക്രമി വിദ്യാര്‍ഥിയാണെന്ന് തോന്നി. എന്നാല്‍ ഈ കോളജില്‍ തന്നെയുള്ള ആളാണോ എന്ന് ഉറപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.