എഡിറ്റര്‍
എഡിറ്റര്‍
ആദ്യ ടച്ച് സ്‌ക്രീന്‍ വാച്ചുമായി സൊനാറ്റ
എഡിറ്റര്‍
Sunday 16th September 2012 4:06pm

ബാംഗ്ലൂര്‍: ഇന്ത്യയില്‍ ആദ്യമായി ടച്ച് സ്‌ക്രീന്‍ വാച്ചുമായി സൊനാറ്റ വരുന്നു.

ഇന്ത്യന്‍ വാച്ച് വിപണിയില്‍ പുതിയൊരു തരംഗം സൃഷ്ടിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് പുതിയ വാച്ചിന്റെ പ്രഖ്യാപന സമയത്ത് സൊനാറ്റാ അറിയിച്ചിരിക്കുന്നത്.

Ads By Google

മികച്ച് വാട്ടര്‍ റസിസ്റ്റന്‍സുള്ള വാച്ചില്‍ ലൈറ്റ്, സ്‌റ്റോപ് വാച്ച്, മള്‍ട്ടിപ്പിള്‍ ടൈം ഡിസ്‌പ്ലേ, അലാം എന്നീ സൗകര്യങ്ങളും ലഭ്യമാണ്. മൂന്ന് വ്യത്യസ്ത നിറങ്ങളിലാണ് ഈ സ്‌പോര്‍ട്്‌സ് വാച്ച് എത്തുന്നത്.

സൊനാറ്റയുടെ മറ്റ് ഫൈബര്‍ വാച്ചുകള്‍ പോലെത്തന്നെ എ.ബി.എസ്, പോളിത്തീന്‍ മെറ്റീരിയല്‍ ഉപയോഗിച്ചാണ് പുതിയ വാച്ചും നിര്‍മിച്ചിരിക്കുന്നത്.

1,499 രൂപ വിലയുളള വാച്ച് ഇന്ത്യയില്‍ 8000 ഔട്ട്‌ലെറ്റുകളില്‍ ലഭ്യമാകും.

Advertisement