Categories

ദ ഇറ്റാലിയന്‍ ജോബില്‍ കത്രീനയ്ക്കു പകരം സോനം

മുംബൈ: അബ്ബാസ് മസ്താന്‍ സംവിധാനം ചെയ്യുന്ന ദ ഇറ്റാലിയന്‍ ജോബിന്റെ റീമെയ്ക്കില്‍ കത്‌റീനയ്ക്കു പകരം സോനം കപൂര്‍ നായികയാവും.

‘റെയ്‌സി’ന്റെ ഷൂട്ടിങ് മുതല്‍ ക്യാറ്റിന്റെ ഡേറ്റു കിട്ടാന്‍ കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു അബ്ബാസ് മസ്താന്‍. എന്നാല്‍ ഇമ്രാന്‍ഖാനൊപ്പം യശ്‌രാജ് ചിത്രത്തിന്റെ തിരക്കിലാണ് കത്രീന ഇപ്പോള്‍.

ഹോളിവുഡ് ചിത്രമായ ദ ഇറ്റാലിയന്‍ ജോബിന്റെ റീമെയ്ക്കില്‍ അഭിഷേക് ബച്ചന്‍, നീല്‍ നിതിന്‍ മുകേഷ്, ബോബി ഡിയോള്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡല്‍ഹി 6 ലാണ് സോനവും ജൂനിയര്‍ ബച്ചനും ഇതിനുമുമ്പ് ഒന്നിച്ചത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.