എഡിറ്റര്‍
എഡിറ്റര്‍
സിനിമ സംവിധാനം ചെയ്യണം: സോനം കപൂര്‍
എഡിറ്റര്‍
Thursday 13th June 2013 12:10pm

sonam-kapoor

ഒടുവില്‍ സോനം കപൂര്‍ ആ ആഗ്രഹം തുറന്നുപറഞ്ഞു. തനിയ്ക്കും ഒരു സിനിമ സംവിധാനം ചെയ്യണം.

അഭിനേത്രിയായി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നതിന് മുന്‍പ് 2005 ല്‍ പുറത്തിറങ്ങിയ സോനം സഞ്ജയ് ലീല ബന്‍സാലിയുടെ ബ്ലാക്ക് എന്ന ചിത്രത്തില്‍ അസിസ്റ്റന്റ് ഡയരക്ടറായി പ്രവര്‍ത്തിച്ചിരുന്നു.

Ads By Google

നായികയാകുന്നതിന് മുന്‍പ് തന്നെ എന്റെ ആഗ്രഹമായിരുന്നു സംവിധായിക ആവുകയെന്നത്. എന്തായാലും സിനിമ സംവിധാനം ചെയ്യണം. ഒരു പക്ഷേ അതിന് ഒരു പത്ത് വര്‍ഷം കാത്തിരിക്കേണ്ടി വരും.

അല്ലെങ്കില്‍ പെട്ടെന്ന് തന്നെ ചെയ്‌തേക്കാം. എത്ര നാള്‍ കാത്തിരിക്കേണ്ടി വന്നാലും സിനിമ സംവിധാനം ചെയ്യും- സോനം പറയുന്നു.

ബന്‍സാലിയുടെ സാവരിയ എന്ന ചിത്രത്തിലൂടെയായിരുന്നു സോനം കപൂറിന്റെ ബോളിവുഡ് അരങ്ങേറ്റം. എന്നാല്‍ ചിത്രവും സോനം കപൂറും വേണ്ടവിധം ശ്രദ്ധിക്കപ്പെട്ടില്ല.

താങ്ക് യു, മോസം, പ്ലേയേഴ്‌സ് തുടങ്ങിയ ചിത്രങ്ങളില്‍ തുടര്‍ന്നും സോനം അഭിനയിച്ചെങ്കിലും അതെല്ലാം ബോക്‌സ് ഓഫീസില്‍ തര്‍ന്നടിഞ്ഞു.

എന്നാല്‍ ആനന്ദ് എല്‍ രാജിന്റെ രാഞ്ജന എന്ന ചിത്രവുമായാണ് സോനം ഇനി എത്തുന്നത്. ചിത്രത്തില്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് താരം.

Advertisement