Categories

സോനം കപൂര്‍ തമിഴകത്തേക്ക്

ചെന്നൈ: ബോളിവുഡിലെ സൂപ്പര്‍താരം അനില്‍കപൂറിന്റെ മകള്‍ തമിഴകത്ത് അരങ്ങേറ്റം കുറിക്കുന്നു. ഇളയദളപതി വിജയിന്റെ നായികയായാണ് സോനത്തിന്റെ കോളിവുഡ് പ്രവേശം

തമിഴിലും ഹിന്ദിയിലുമായി റെക്കോര്‍ഡ് കളക്ഷന്‍  നേടിയ ഗജിനി എന്ന ചിത്രത്തിന്റെ സംവിധായകന്‍ എ.മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വിജയ്-സോനം ജോഡി ഒരുമിക്കുന്നത്.

ആസ്‌കാര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന നൂറുകോടിയോളം മുതല്‍മുടക്കുള്ള ഈ ചിത്രത്തില്‍ വിജയിന്റെ പിതാവ് എസ് എ ചന്ദ്രശേഖറും പങ്കാളിയാണ്. ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസ് ചിചത്രം വിതരണത്തിനെത്തിക്കും.

ഗജിനി എന്ന ചിത്രമാണ് മുരുഗദോസിനെ സിനിമാലോകത്ത് പ്രശസ്തനാക്കുന്നത്. അദ്ദേഹത്തിന്റെ അടുത്ത ഹിന്ദിച്ചിത്രത്തില്‍ നായകനാകാന്‍ ഷാരുഖ് ഖാനും സല്‍മാന്‍ ഖാനും മത്സരമാണെന്ന വാര്‍ത്ത പ്രചരിച്ചിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.