എഡിറ്റര്‍
എഡിറ്റര്‍
ശക്തയാണെന്ന തോന്നല്‍ സ്ത്രീകള്‍ക്കുണ്ടാവണം: സോനം കപൂര്‍
എഡിറ്റര്‍
Thursday 22nd March 2012 4:56pm

സ്ത്രീകളുടെ ജോലി ഏറെ കഠിനമാണെന്ന് ബോളിവുഡ് താരം സോനം കപൂര്‍. കുടുംബത്തിന്റെയും കുട്ടികളുടെയും കാര്യം നോക്കി സ്വന്തം കാര്യം പോലും നോക്കാന്‍ സമയം ലഭിക്കാതെ സ്ത്രീ ബുദ്ധിമുട്ടുകയാണെന്നും സോനം പറഞ്ഞു.

‘ നീയിതിന് അര്‍ഹയാണ് എന്ന മുദ്രാവാക്യത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. തങ്ങള്‍ ശക്തരും കഴിവുള്ളവരുമാണെന്ന വിശ്വാസം സ്ത്രീയ്ക്കുണ്ടാവണം. അതിന് അവര്‍ക്ക് അര്‍ഹതയുണ്ട്.’ സോനം പറഞ്ഞു.

‘അമ്മയോടും സഹോദരിമാരോടും പരിചയമുള്ള എല്ലാ സ്ത്രീകളോടും ഞാന്‍ പറയാറുണ്ട് സ്ത്രീ അപലയല്ല, ഏറ്റവും ശക്തയാണെന്ന്. സമൂഹത്തിന്റെ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഭാഗമാണ് സ്ത്രീ. ഇന്ത്യയില്‍ മിക്ക സ്ത്രീകളും സ്വതന്ത്രരായ വ്യക്തിത്വങ്ങളാണ്. ‘ സോനം വ്യക്തമാക്കി.

ഇന്ത്യന്‍ സ്ത്രീയാണെന്നുള്ളതാണ് തന്റെ ഏറ്റവും വലിയ സമ്പത്തെന്നും സോനം വെളിപ്പെടുത്തി.

Advertisement